Movie News

മനസ്സിനക്കരെയിലെ പുതുമുഖം ഇന്ന് തമിഴ്‌സിനിമയിലെ ‘ലേഡീ സൂപ്പര്‍സ്റ്റാര്‍’ ; നയന്‍സിന് സിനിമയില്‍ രണ്ടു ദശകം

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ജയറാമിന്റെ നായികയായി അരങ്ങേറിയ സൂപ്പര്‍നായിക നയന്‍താര സിനിമയില്‍ രണ്ടു ദശകം പൂര്‍ത്തിയാക്കുകയാണ്. 2003 ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി നയന്‍താര പിന്നീട് തമിഴ് തട്ടകമാക്കുകയായിരുന്നു. 2005-ല്‍ ശരത്കുമാര്‍ നായകനായ ‘അയ്യ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അവര്‍ കോളിവുഡിലെ വലിയ താരമായി മാറി. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നാണ് തമിഴ് സിനിമാലോകം നയന്‍സിനെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. തന്റെ 20 വര്‍ഷത്തെക്കുറിച്ച് നയന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ Read More…

Movie News

ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു; കമ്മട്ടിപ്പാടത്തിലെയും അങ്കമാലി ഡയറീസിലെയും സംഘട്ടന സംവിധായകന്‍

കമ്മട്ടിപ്പാടം, അങ്കമാലീസ് ഡയറീസ് തുടങ്ങി അനേകം സിനിമകളില്‍ സംഘട്ടനം ഒരുക്കിയ പ്രശസ്ത തെന്നിന്ത്യന്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26 ന് മരണമടയുകയായിരുന്നു. 57 വയസ്സുള്ള ജോളി ബാസ്റ്റ്യന്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്ക് അസാധാരണമായ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അങ്കമാലി ഡയറീസ്’, ‘കമ്മട്ടിപ്പാടം’, ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘ഓപ്പറേഷന്‍ ജാവ’, ‘മാസ്റ്റര്‍പീസ്’, ‘ഹൈവേ’, ‘ജോണി വാക്കര്‍’ തുടങ്ങിയവ ജനപ്രിയ സിനിമകളില്‍ സംഘട്ടനം ഒരുക്കിയത് Read More…

Movie News

രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലം ; ദളപതി 68 ന് ശേഷം വിജയ് സിനിമയില്‍ ബ്രേക്ക് എടുത്തേക്കും

തമിഴ് സിനിമയിലെ കളക്ഷന്‍ ചക്രവര്‍ത്തിയായി തകര്‍ക്കുകയാണ് നടന്‍ വിജയ്. ലിയോ കൂടി വിജയിച്ചതോടെ പുറകേപുറകേ താരത്തിന്റെ സിനിമകള്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്നു. വിജയ്ക്ക് വേണ്ടി മരിക്കാന്‍ വരെ ആരാധകര്‍ തയ്യാറാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനകീയനായി മാറിയിരിക്കുന്ന സൂപ്പര്‍താരത്തിന് രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലമാണ്. ദളപതി 68 എന്ന ചിത്രത്തിന്റെ തിരക്കിലായ വിജയ് ഈ ചിത്രത്തിന് ശേഷം അഭിനയത്തിന് ഇടവേളകള്‍ നല്‍കി താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോവുകയാണെന്നാണ് സൂചനകള്‍. Read More…

Movie News

ധനുഷ് മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുന്നു ; മരുമകന്‍ വരുണ്‍ നായകനാകും, പ്രണയകഥയെന്ന് സൂചന

പവര്‍പാണ്ടി എന്ന സിനിമയിലൂടെ തന്നെ തന്റെ സംവിധാനമികവ് തെളിയിച്ച നടനാണ് ധനുഷ്. രാജ്കിരണും രേവതിയുമൊക്കെ പ്രധാന വേഷത്തില്‍ എത്തിയ സിനിമ അത്യാവശ്യം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നടന്‍ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഡി50’ യും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സിനിമയില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചതും. നടന്‍ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതായും കേള്‍ക്കുന്നു. സഹോദരിയുടെ മകനായ വരുണാണ് സിനിമയില്‍ നായകനാകുന്നതെന്നാണ് ശ്രുതി. സിനിമയുമായി Read More…

Movie News

പ്രായം കുറയ്ക്കാന്‍ സൂപ്പര്‍താരങ്ങളുടെ മത്സരം ; സുധാ കൊങ്കരയുടെ സിനിമയില്‍ സൂര്യയും കോളേജ് വിദ്യാര്‍ത്ഥിയാകുന്നു

സുരറൈ പോട്ര് സിനിമയ്ക്ക് പിന്നാലെ സുധാ കൊങ്കര തമിഴ്‌സൂപ്പര്‍താരം സൂര്യയുമായി വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ സൂപ്പര്‍താരം കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ‘സൂര്യ 43’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ താരത്തിന്റെ ലുക്ക് കോളേജ് ബോയിയിലേക്ക് മാറ്റുമെന്നാണ് സൂചന. സിനിമയില്‍ ദുല്‍ഖറും നസ്രിയയും അഭിനയിക്കുന്നുണ്ട്. 1967 ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. സിനിമയില്‍ ഒരു യുവ വിപ്ലവകാരിയായിട്ടാണ് സൂര്യയെത്തുന്നത്. സിനിമ 2024 ന്റെ ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ജി.വി. പ്രകാശാണ് സിനിമയ്ക്ക് സംഗീതംനല്‍കുന്നത്. Read More…

Movie News

ഉലകനായകന്‍ പ്രഭാസിന്റെ വില്ലനാകുന്നു ; പിന്നാലെ വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമയില്‍ ദീര്‍ഘകാല പ്രവര്‍ത്തി പരിചയത്തിനിടയില്‍ അപൂര്‍വ്വമായി മാത്രം വില്ലന്‍ വേഷം ചെയ്തിട്ടുള്ള കമല്‍ഹാസന്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വില്ലനായി എത്തുന്നു. നാഗ് അശ്വിന്റെ പുതിയ സിനിമ ‘കല്‍ക്കി 2898എഡി’ എന്ന സിനിമയിലാണ് കമല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ സിനിമ പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. തെലുങ്ക് നടന്‍ പ്രഭാസ് നായകനാകുമെന്നാണ് വിവരം. സിനിമയില്‍ അമിതാഭ് ബച്ചന്‍, ദീപികാ പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ കമല്‍ഹാസന്റെ Read More…

Movie News

ജയംരവിയുടെ തനിയൊരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു ; വില്ലനാകാന്‍ അമീര്‍ഖാന്‍ എത്തിയേക്കും

തമിഴിലെ യുവനടന്‍ ജയം രവിയുടെ കരിയറില്‍ തന്നെ വന്‍ ബ്രേക്ക് നല്‍കുകയും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവും കണ്ട തനി ഒരുവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ കേട്ടിരുന്നതാണ്. എന്നാല്‍ സിനിമ എന്നു വരുമെന്ന കാര്യത്തില്‍ മാത്രമായിരുന്നു അപ്‌ഡേറ്റ്‌സ് വേണ്ടിയിരുന്നത്. ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവരുന്നു. ജയം രവിയുടെ സഹോദരന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് 2024 ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് വിവരം. ആദ്യസിനിമയിലെ നായികാ നായകന്മാര്‍ തന്നെയാണ് രണ്ടാം Read More…

Movie News

എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു, തുറന്നു പറഞ്ഞ് നടി ശ്രുതിഹാസന്‍ ; ട്രോളിയവര്‍ക്ക് തകര്‍പ്പന്‍ മറുപടി

പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ മികച്ച ഒരു കരിയര്‍ നേടിയ നടി ശ്രുതിഹാസന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്ക് പിടിച്ചോടുകയാണ്. എന്നാല്‍അടുത്തിടെ നടി തന്റെ മദ്യപാനശീലത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ അനേകം ആരാധകരാണ് യൂട്യൂബ് ചാനല്‍വഴി കണ്ടത്. താന്‍ എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു എന്നും പിന്നീട് അതില്‍ നിന്നും മോചിതയായെന്നും നടി തുറന്നു പറഞ്ഞിരുന്നു. മദ്യപാന ശീലം ഉണ്ടായിരുന്നെങ്കിലും അത് മയക്കുമരുന്നിലേക്ക് എത്തിയിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മദ്യമായിരുന്നെന്നും നടി പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ Read More…

Movie News

വിജയ് യുടെ സിനിമയിലേക്ക് ലവ്ടുഡേ ഇവാനയില്ല ; പകരമെത്തുന്ന് തെലുങ്ക്‌നടി മാളവികാശര്‍മ്മ

ലിയോയുടെ വിജയത്തിന് പിന്നാലെ വിജയ് യുടെ അറുപത്തെട്ടാമത്തെ ചിത്രവും വലിയ ചര്‍ച്ചയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. സിനിമയില്‍ ലവ്ടുഡേ സിനിമയിലൂടെ ശ്രദ്ധേയയായ ഇവാന അഭിനയിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പകരം മാളവികാ ശര്‍മ്മയെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തില്‍ വിജയുടെ അനുജത്തി വേഷത്തിലേക്കാണ് ശ്രദ്ധേയയായ യുവനടി എത്തുന്നത്. നേരത്തേ ഇവാന ഈ വേഷം ചെയ്യുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അഭിനയിക്കുന്നില്ലെന്ന് താരം തന്നെ പറയുകയായിരുന്നു. മുംബൈ സ്വദേശിയായ നടി ഇതിനകം തെലുങ്ക് Read More…