തെന്നിന്ത്യന്‍ താരമാണെങ്കിലും ഇന്ത്യയില്‍ ഉടനീളം യുവാക്കളുടെ ഹരമാണ് നടി രശ്മികാ മന്ദന. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വന്‍ ആരാധകരാണ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. ഓസ്ട്രേലിയയില്‍ നിന്നും താരം പങ്കിട്ട ഫോട്ടോ ക്ഷണനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സോഫ്റ്റ് കളിപ്പാട്ടവുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്. നടി കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് വളരെ കൂളായി കാണപ്പെടുന്നു. കമന്റ് സെക്ഷനില്‍ വന്ന ആരാധകര്‍ ഹൃദയത്തിന്റെ ഇമോജികള്‍ ഇട്ടിരിക്കുകയാണ്. പലരും അവളെ ക്യൂട്ട് Read More…
Tag: tamil movie
കീര്‍ത്തീസുരേഷ് ഹാസ്യനടന്‍ സതീഷുമായി രഹസ്യവിവാഹം നടത്തിയോ? മാതാവ് മേനക നടത്തിയ പ്രതികരണം
വിവാഹഗോസിപ്പുകളില്‍ ഏറ്റവും ഇരയാക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തീസുരേഷാണ്. തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയായി മാറിക്കൊണ്ടിരിക്കുന്ന കീര്‍ത്തിയേയും തന്നെയും ചേര്‍ത്ത് മുമ്പിറങ്ങിയ ഒരു ഗോസിപ്പിനോട് നടിയുടെ മാതാവ് എങ്ങിനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ഹാസ്യനടന്‍ സതീഷിന്റെ ഒരു വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നു. തന്റെ പുതിയ ചിത്രമായ വിതയ്ക്കാരന്റെ പ്രമോഷനായി അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടനുമായി നടി രഹസ്യമായി വിവാഹം കഴിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ സമയത്ത് കീര്‍ത്തിയുടെ അമ്മ എങ്ങനെ പ്രതികരിച്ചുവെന്ന് താരം വെളിപ്പെടുത്തിയത്. ”കിംവദന്തികള്‍ പരന്നപ്പോള്‍ കീര്‍ത്തി സുരേഷിന്റെ Read More…
ഹോട്ട് ലുക്കില്‍ രാജ്ഞിയെപ്പോലെ മിന്നിത്തിളങ്ങി സാമന്ത വീണ്ടും
ജീവിതത്തിലെ വന്‍ തിരിച്ചടികള്‍ക്കിടയിലും സിനിമയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന സാമന്ത റൂത്ത് പ്രഭു തന്റെ അതിമനോഹരമായ അവതാരത്തിലൂടെ എല്ലാവരെയും വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. ഇടവേളകളിട്ട് തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇട്ട് അമ്പരപ്പിക്കുകയാണ് നടി. വ്യാഴാഴ്ച നടി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഇട്ട ഫോട്ടോകളാണ് ഇപ്പോള്‍ തകര്‍ക്കുന്നത്. ഫോട്ടോയില്‍, സാമന്ത ഉയര്‍ന്ന തലമുടിയില്‍ ഗോള്‍ഡന്‍ ഗൗണില്‍ പോസ് ചെയ്തുകൊണ്ട് ഞെട്ടിക്കുന്ന. മെറ്റാലിക് ഡ്രസ്സില്‍ ഒരു മാഗസിന്‍ കവറിന്റെ ഫോട്ടോയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളും Read More…
ഗോട്ടില്‍ നായികയുടെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അണിയറക്കാര്‍ ; മീനാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍
വിജയ്യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഗോട്ട്’. നടന്‍ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ചിത്രത്തിനായുള്ള ആവേശം കൂടുതല്‍ ഉയര്‍ന്നതാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്, ഇതില്‍ മീനാക്ഷി ചൗധരിയാണ് നായിക. നടി തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സിനിമയിലെ കഥാപാത്രത്തിന്റെ പേരും പ്രഖ്യാപിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ നടിക്ക് ആശംസകളുമായി സിനിമയുടെ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ശ്രീനിധി എന്ന കഥാപാത്രമായാണ് മീനാക്ഷി സിനിമയില്‍ Read More…
ടെലിവിഷനില്‍ നിന്നും സിനിമയുടെ സ്‌ക്രീനിലേക്ക് ; മൃണാളിനെ താരമാക്കിയത് നിശ്ചയദാര്‍ഡ്യവും കഠിനാദ്ധ്വാനവും
കഴിവിന്റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പര്യായമാണ് സുന്ദരിയായ നടി മൃണാള്‍ ഠാക്കൂര്‍. ഇന്ത്യന്‍ സിനിമയുടെ മത്സര ലോകത്ത് തന്റേതായ അതുല്യമായ സ്വന്തം പാത അവര്‍ വെട്ടിത്തെളിച്ച നടിയാണ് അവര്‍. മോഡലിംഗ് വ്യവസായത്തിന്റെ തിളക്കത്തില്‍ നിന്ന് അഭിനയത്തിന്റെ ആകര്‍ഷകമായ ലോകത്തേക്കുള്ള അവളുടെ യാത്ര, കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ജ്വലിക്കുന്ന അഭിനിവേശത്തിന്റെയും പ്രചോദനാത്മകമായ ഒരു സാക്ഷ്യമായിട്ട് വേണം വിലയിരുത്താന്‍. നാഗ്പൂരില്‍ ജനിച്ച മൃണാള്‍ മോഡലിംഗിലൂടെയാണ് പ്രശസ്തനായത്. 18-ാം വയസ്സില്‍, ഫെമിന മിസ് ഇന്ത്യ 2012 ല്‍ ലഭിച്ച മിസ് ഫോട്ടോജെനിക് പട്ടം അവര്‍ക്ക് Read More…
അഞ്ജലി മേനോന്റെ ആദ്യ തമിഴ്‌സിനിമയ്ക്കായി കൈകോര്‍ക്കുന്നത് കന്നഡ നിര്‍മ്മാതാവ്
സംവിധായിക അഞ്ജലി മേനോന്‍ തന്റെ അടുത്ത സംരംഭമായ ഒരു തമിഴ് ഭാഷാ ഫീച്ചര്‍ ഫിലിമിനായി കന്നഡ ചലച്ചിത്ര നിര്‍മ്മാതാവായ കാര്‍ത്തിക് ഗൗഡയുമായി സഹകരിക്കുന്നു. പ്രണയവും ജീവിതവുമാണ് ചിത്രം പറയുന്നത്. സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക് പറയുന്നു, ”മലയാളികളല്ലാത്തവരോട് ഒരു ഇഷ്ട മലയാള സിനിമയെക്കുറിച്ച് ചോദിച്ചാല്‍, അവരുടെ വ്യക്തമായ ചോയ്സ് ബാംഗ്ലൂര്‍ ഡേയ്സാണ്. അത്തരം ഉള്ളടക്കമാണ് അഞ്ജലി മേശയിലേക്ക് കൊണ്ടുവരുന്നത്. എല്ലാ കഥാപാത്രങ്ങളെയും, പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി മികച്ചതാണ്. സ്ത്രീയെക്കുറിച്ചുള്ള സൂക്ഷ്മതകള്‍ മറ്റാരെക്കാളും അവള്‍ മനസ്സിലാക്കുന്നു. Read More…
രാംചരണ്‍ തേജ സിനിമയില്‍ സാമന്തയല്ല, ജാന്‍വികപൂര്‍ തന്നെ നായികയായി എത്തും
ബോളിവുഡ് താരം ജാന്‍വികപൂറിന്റെ തെന്നിന്ത്യന്‍ സിനിമാപ്രവേശനം ഏറെനാളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. ഇപ്പോള്‍ താരം തെലുങ്കിലെ രണ്ടാമത്തെ സൂപ്പര്‍താര സിനിമയിലും നായികയാകുകയാണ്. തെന്നിന്ത്യന്‍താരം രാംചരണ്‍ തേജ സിനിമയില്‍ ജാന്‍വികപൂര്‍ നായികയാകുമെന്ന കാര്യം ഉറപ്പായി. നടി നായികയായി എത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് പിതാവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണികപൂറാണ്. ജാന്‍വി കപൂറിന്റെ നിര്‍മ്മാതാവ് പിതാവ് ബോണി കപൂര്‍ ഒരു അഭിമുഖത്തില്‍ തന്റെ മകള്‍ രാം ചരണിന്റെ അടുത്ത, താല്‍ക്കാലികമായി ‘ആര്‍സി 16’ എന്ന പേരില്‍ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. രാം ചരണിന്റെ അടുത്ത Read More…
ധനുഷിന്റെ സംവിധാനസംരംഭമായ ‘ഡി50’ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു ; എ.ആര്‍. റഹ്മാന്റെ സംഗീതം
സൂപ്പര്‍സ്റ്റാര്‍ ധനുഷ് തന്റെ സംവിധാന സംരംഭമായ ‘ഡി 50’ യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ചിത്രത്തിന്റെ പേര് ‘രായാന്‍’ എന്ന് മാറ്റിയതായി താരം വെളിപ്പെടുത്തി. നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും വലിയ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ സഹിതം പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ധനുഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എത്തി. കയ്യില്‍ മൂര്‍ച്ചയുള്ള ആയുധവുമായി കറപിടിച്ച ഏപ്രണ്‍ ധരിച്ച ധനുഷ് ഉള്‍പ്പെടെയുള്ള രസകരമായ ചില വിശദാംശങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തലത്തില്‍ നടന്‍മാരായ കാളിദാസ് ജയറാമും സന്ദീപ് Read More…
സ്ത്രീകള്‍ ഗ്ലാമറിലേക്ക് മാത്രം ഒതുക്കപ്പെടേണ്ടവരല്ല ; തകര്‍പ്പന്‍ ആക്ഷന്‍ സ്വീക്വന്‍സുമായി എമി
എമി ജാക്സണ്‍ തന്റെ അടുത്ത ചിത്രമായ ക്രാക്കില്‍ ഒരു തലയെടുപ്പുള്ള പോലീസുകാരിയെ അവതരിപ്പിച്ചുകൊണ്ട് വില്ലന്മാരെ ഇടിച്ചിടാന്‍ ഒരുങ്ങുകയാണ്. വെറും ഗ്ലാമറിലേക്ക് ഒതുക്കപ്പെടാതെ ആക്ഷന്‍ സിനിമകളിലെ സ്ത്രീകളുടെ പരിണാമം പ്രചോദനകരമാണെന്നും നടി പറഞ്ഞു. ആക്ഷന്‍ സിനിമകളിലെ സ്ത്രീകളുടെ പരിണാമം ശാക്തീകരണമാണ്. നടിമാര്‍ ഇപ്പോള്‍ ഗ്ലാമറിലേക്ക് ഒതുക്കപ്പെടുന്നതിനുപകരം ശക്തവും സ്വാധീനവുമുള്ള വേഷങ്ങള്‍ അവതരിപ്പിക്കുന്നത് കാണുന്നത് പ്രചോദനകരമാണെന്ന് നടി ഐഎഎന്‍എസിനോട് പറഞ്ഞു. 2010-ല്‍ ‘മദ്രാസപട്ടണം’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, സ്‌ക്രീനില്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായി സ്ത്രീകളെ പ്രതിനിധീകരിക്കണമെന്ന് Read More…