ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്മാരിലൊരാളാണ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള ശരവണന്‍ ശിവകുമാര്‍. ഒരു പക്ഷേ ഈ പേര് പ്രേക്ഷകര്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. താന്‍ ആകസ്മികമായിട്ടാണ് സിനിമയില്‍ വന്നതെന്നും അമ്മയ്ക്കുണ്ടായിരുന്ന 25,000 രൂപയുടെ കടമാണ് തന്നെ താരമാക്കിയതെന്നും താരം പറഞ്ഞു. നടന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും ഒരു ദിവസം സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാനായിരുന്നു താരത്തിന് ആഗ്രഹം. അനുഭവം നേടാനും ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും Read More…
Tag: tamil movie
69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും
മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം. .ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം. വിജയ്യും Read More…
വമ്പന്‍ തിരിച്ചുവരവിനു പിന്നാലെ 51-ാം വയസ്സില്‍ പ്രശാന്ത് പുന:ര്‍വിവാഹത്തിന്
51 വയസ്സ് ഒരു പുന:ര്‍വിവാഹത്തിനുള്ള പ്രായമാണോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കുന്നവരായിരിക്കും അനേകവും. എന്നാല്‍ അങ്ങിനെയാകുന്നതില്‍ എന്താണ് തെറ്റെന്ന ഒരു ചോദ്യവും നില നില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് തമിഴ്‌സിനിമയിലൂടെ തന്റെ കരിയറിന് പുനര്‍ജീവന്‍ നേടിയെടുത്ത മുന്‍ സൂപ്പര്‍താരം പ്രശാന്തിനെക്കുറിച്ചാണ്. താരം ഈ പ്രായത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് ത്യാഗരാജന്‍ തന്നെയാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. 2005ല്‍ ഗ്രഹലക്ഷ്മിയുമായുള്ള പ്രശാന്തിന്റെ ആദ്യവിവാഹമായിരുന്നു, എന്നാല്‍ നാലുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. Read More…
ആദ്യ അഭിനയത്തിന് കിട്ടിയത് 10-15 മിനിറ്റ് കൂവല്‍ : ചിയാന്‍ വിക്രം
കഠിനാദ്ധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം സൃഷ്ടിച്ചെടുത്തയാളാണ് ചിയാന്‍ വിക്രം. തമിഴിലെ മുന്‍നിര താരങ്ങളിലേക്കുള്ള താരത്തിന്റെ വളര്‍ച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പകരം കല്ലുംമുള്ളും നിറഞ്ഞ കഠിനമായ വഴികളിലൂടെയാണ്. നിരവധി ശാരീരിക വെല്ലുവിളികള്‍ സഹിച്ചും, തന്റെ ശരീരത്തിന്റെ പരിധികള്‍ മറികടക്കുന്നമാണ് താരം സൂപ്പര്‍താരമായത്. തീവ്രമായ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലുമായിട്ടാണ് വിക്രത്തെ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ താരം ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി. തന്റെ കോളേജ് പഠനകാലത്ത് ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ നാടകത്തിന്റെ ആദ്യ Read More…
ഇന്ത്യന്‍-2വില്‍ നിന്നും കാജലിനെ പുറത്താക്കി ; രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് നഷ്ടമാകുന്ന രണ്ടാമത്തെ വമ്പന്‍ സിനിമ
രണ്ട് പതിറ്റാണ്ടുകളായി തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. എന്നിരുന്നാലും തമിഴിലും തെലുങ്കിലുമായി രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് രണ്ടു വമ്പന്‍ പ്രൊജ്ക്ടുകള്‍ നഷ്ടമായതില്‍ നടിക്ക് മാത്രമല്ല ആരാധകര്‍ക്കും കടുത്ത നിരാശയാണ്. രാം ചരണ്‍, സോനു സൂദ്, ജിഷു സെന്‍ഗുപ്ത എന്നിവര്‍ക്കൊപ്പം ചിരഞ്ജീവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആചാര്യയില്‍ നിന്നും നടിയെ ഒഴിവാക്കിയത് രണ്ട് വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഇന്ത്യന്‍ 2 പുറത്തുവന്നപ്പോഴും നടി പുറത്തു തന്നെ. 2022 ല്‍ പുറത്തിറങ്ങിയ ആചാര്യയില്‍ Read More…
ഇതുവരെ നടന്നിട്ടില്ലാത്ത മറ്റൊരു പരീക്ഷണം കൂടി ; ‘ഇന്ത്യന്‍ 2’ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാകും
കമല്‍ഹാസന്‍ ശങ്കര്‍ ടീമിന്റെ ‘ഇന്ത്യന്‍ 2’ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നത് വമ്പന്‍ ട്രീറ്റ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസുകളോടെ ലോകമെമ്പാടുമുള്ള വലിയ സ്‌ക്രീനുകളില്‍ എത്തുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു പരീക്ഷണത്തിന് കൂടി മുതിരുകയാണ്. ‘ഇന്ത്യന്‍ 2’ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കാള്‍ കഠിനശ്രമം തന്നെ നടത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഫോര്‍മാറ്റുകളിലും റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതിയുമായിട്ടാണ് ഇന്ത്യന്‍ എത്തുന്നത്. സിനിമ 2ഡി, ഐമാക്‌സ്, എപ്പിക്, 4ഡിഎക്‌സ്,ഐസ് തുടങ്ങി Read More…
ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് എതിരേ തമിഴ്‌സംഗീത സംവിധായകന്‍ സിര്‍പ്പി
നേരത്തെ, മലയാളം ബ്ലോക്ക്ബസ്റ്ററായ ‘മഞ്ഞുമ്മേല്‍ ബോയ്സ്’ സിനിമയില്‍ ഇളയരാജ ഒരുക്കിയ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന തമിഴ് ഗാനം ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ സമാനഗതിയില്‍ അടുത്തിടെ മലയാളത്തില്‍ ഹിറ്റായ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയും. ജനപ്രിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന സിനിമയില്‍ ‘അഴകിയ ലൈല’ എന്ന തമിഴ്ഗാനം ഉപയോഗിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. സിനിമയ്ക്ക് എതിരേ അഴകിയ ലൈല പാട്ടിന്റെ സംഗീത സംവിധായകന്‍ സിര്‍പ്പി രംഗത്ത് വന്നു. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ചിത്രത്തിലെ സീക്വന്‍സിനായി ഉപയോഗിച്ചത് ‘ഉള്ളത്തൈ അള്ളിത്താ’ Read More…
ലിപ്‌ലോക്കെന്ന് സൂചന, നിതിന്‍ നായകനായ സിനിമ കീര്‍ത്തി സുരേഷ് തള്ളി; കല്‍ക്കിയില്‍ ശബ്ദസാന്നിദ്ധ്യം
ഇന്ത്യയില്‍ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നിലേക്കാണ് പ്രഭാസ് നായകനായ ‘കല്‍ക്കി 2898 എഡി’ നീങ്ങുന്നത്. ചിത്രത്തിന്റെ പല വശങ്ങളും പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന തിരക്കിലാണ്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, ചിത്രത്തില്‍ പ്രത്യക്ഷപ്പെടാതെ തന്നെ നടി കീര്‍ത്തി സുരേഷും ഏറെ പ്രശംസ നേടുകയാണ്. സിനിമയില്‍ രൂപംകൊണ്ടല്ല ശബ്ദം കൊണ്ടാണ് കീര്‍ത്തി തിളങ്ങിയത്. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രമായ ഭൈരവയുടെ ഉടമസ്ഥതയിലുള്ള വാഹനമായ എഐയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍കാര്‍ ബുജ്ജിക്ക് കീര്‍ത്തി സുരേഷാണ് ശബ്ദം നല്‍കിയത്. ചിത്രം വന്‍ Read More…
‘ഒറ്റയ്ക്ക് വന്നു കാണാൻ നടൻ ആവശ്യപ്പെട്ടു’ ; നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇഷ
സിനിമയിലെ ആദ്യ നാളുകളില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ വിവരിച്ച് വികാരാധീനയായി ബോളിവുഡ് നടി ഇഷാ കോപീക്കര്‍. ഐറ്റം നമ്പറുകളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട കാലത്ത് താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. റോളുകള്‍ തീരുമാനിക്കാനുള്ള അധികാരം പലപ്പോഴും നായകന്മാരിലും അഭിനേതാക്കളിലുമാണ്. ഇത് നല്ല മൂല്യങ്ങളോടെ വളര്‍ന്നവരെ ഏറെ ബുദ്ധിമുട്ടിക്കും. സമ്മര്‍ദത്തിന് വഴങ്ങേണ്ടി വന്ന സാഹചര്യം മുന്‍ നിര്‍ത്തി പല നടിമാരും വ്യവസായം തന്നെ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പോലും തീരുമാനമെടുത്തപ്പോള്‍ താനടക്കം കുറച്ചുപേര്‍ മാത്രമാണ് തളരാതെ Read More…