നടന്‍ വിക്രത്തിനെ അവസാനമായി കണ്ടത് വന്‍വിജയം നേടിയ മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനിലാണ്. തൊട്ടുപിന്നാലെ പാ രഞ്ജിത്തിന്റെ തങ്കലാനാണ് ആരാധകരെ തേടിവരാന്‍ പോകുന്നത്. അടുത്തതായി താരം എസ്.യു. അരുണ്‍കുമാറിനൊപ്പമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ സിദ്ധാര്‍ത്ഥ് നായകനായ ചിത്തയിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍കുമാര്‍. ഇത് വിക്രത്തിന്റെ അറുപത്തിരണ്ടാമത്തെ സിനിമയായിരിക്കും. വിക്രവും അരുണ്‍കുമാറും ഒത്തുചേരുന്ന ആദ്യ സിനിമയായതിനാല്‍ രണ്ടുപേരുടേയും ആരാധകര്‍ വലിയ ശ്രദ്ധയാണ് സിനിമയില്‍ വെച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ Read More…
Tag: tamil movie
വിജയ് ഒരു സ്‌കൂള്‍ബോയ് ആകുന്നു; വെങ്കട്ട്പ്രഭു ചിത്രത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുകള്‍
ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് യുടെ വെങ്കട്പ്രഭുവുമായുള്ള അടുത്ത സിനിമയെക്കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ വിജയ് സ്‌കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു എന്നതാണ്. ഇരട്ടവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഡീ – ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിജയ് യുടെ ചെറുപ്രായം കാണിക്കുന്നത്. 31 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു സ്‌കൂള്‍ബോയ് ആയി താരത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു ലുക്ക് ആയിരിക്കും ഇതെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ‘ദളപതി 68’ ഹോളിവുഡ് Read More…
തമിഴില്‍ ചരിത്രമെഴുതി അന്നാബെന്നും സൂരിയും ; ‘കൊട്ടുകാളൈ’ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍
തമിഴ് സിനിമയില്‍ കോമാളിയെന്ന് പരിഹസിക്കപ്പെട്ടിരുന്ന നടന്‍ സൂരിയും ഭാഗ്യമില്ലാത്ത നായികയെന്ന് മലയാളം തള്ളിയ അന്നാബെന്നും തമിഴ്‌സിനിമയില്‍ ചരിത്രമെഴുതുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇവരുടെ സിനിമ കൊട്ടുകാളൈ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് സിനിമയില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിനിമയാണ് കെട്ടുകാളൈ. ‘കൂഴങ്കള്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ പി.എസ്. വിനോദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യുടെ നിര്‍മ്മാതാവും നടനുമായ ശിവകാര്‍ത്തികേയനാണ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. അന്നാബെന്‍ ആണ് സിനിമയിലെ നായിക. സിനിമയുടെ ക്യാമറ ബി Read More…
കങ്കണാ റാണാവത്തിന് തമിഴില്‍ തിരക്കാകുന്നു; മാധവനുമൊത്ത് ഒരുങ്ങുന്നത് സൈക്കോളജിക്കല്‍ ത്രില്ലര്‍
വിജയകരമായ ‘തനു വെഡ്സ് മനു’ ഫ്രാഞ്ചൈസിക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ ആര്‍. മാധവനും ഒരു സൈക്കോളജിക്കല്‍ ത്രില്ലറിനായി വീണ്ടും ഒരുമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദിയും തമിഴും സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ. ”ഇന്ന് ചെന്നൈയില്‍ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ചിത്രമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. മറ്റ് വിശദാംശങ്ങള്‍ ഉടന്‍ വരും. അസാധാരണവും ആവേശകരവുമായ ഈ തിരക്കഥയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്.” ചെന്നൈയില്‍ Read More…
നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ?
തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നടി അനുഷ്‌ക്കാ ഷെട്ടി മലയാളത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യയുടെ ‘കത്തനാര്‍- ദി വൈല്‍ഡ് സോര്‍ സര്‍’ താരം അഭിനയിക്കാന്‍ പോകുന്ന ആദ്യ മലയാളചിത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്. ആവശ്യത്തിന് സൗന്ദര്യവും സമ്പത്തുമുള്ള നടി പക്ഷേ 42 വയസ്സായിട്ടും ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. സമയം വരുമ്പോള്‍ അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് നടി നിരന്തരം നല്‍കുന്ന മറുപടി. പ്രഭാസിനേയും അനുഷ്കയേയുംപറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. Read More…
വിജയ് യുടെ കയ്യിലിരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് അറിയാമോ? ഇപ്പോള്‍ മുന്‍നിര നടി
ഇടയ്ക്കിടെ നടന്മാരുടെയും നടിമാരുടെയും പഴയ ലുക്ക് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഇളയദളപതി വിജയ് യുടെ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വിജയ് ഒരു പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് ദൃശ്യം. ഒരു പ്രമുഖ നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇത്. ഇപ്പോഴത്തെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയിട്ടുള്ളയാളാണ് വിജയ് എടുത്തിരിക്കുന്ന ഈ കുട്ടി. നിലവില്‍ ചെറിയ സ്‌ക്രീനിലെ സെന്‍സേഷണല്‍ നടിമാരില്‍ ഒരാളായ ഹിമ ബിന്ദുവാണ് വിജയ് യുടെ കയ്യിലിരിക്കുന്നത്. ഹിമ ബിന്ദു തന്റെ ചെറുപ്പത്തില്‍ വിജയ്‌ക്കൊപ്പം Read More…
കേരളത്തിന്റെ സ്നേഹത്തിന് നന്ദി, ‘ജപ്പാന്റെ’ ലോഞ്ചിംഗിനായി കാർത്തി കൊച്ചിയില്‍
വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് Read More…
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; തമിഴിലെ ഈ സൂപ്പര്‍താരം നായകനാകും
ഇന്ത്യന്‍ സിനിമയില്‍ ഇത് ബയോപിക്കിന്റെ കാലമാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്റെ സിനിമ അടുത്തിടെയാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ലോകത്തുടനീളം ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലത ശ്രീനിവാസനാണ് എക്‌സിലൂടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2024 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനായെത്തും. ഇസൈജ്ഞാനി എന്ന് തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ 2025 ല്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ധനുഷ് Read More…
16 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ സൂപ്പര്‍നായിക ലൈല മടങ്ങിവരവിന് ഒരുങ്ങുന്നു
അര്‍ജുനും സംവിധായകന്‍ ബ്രഹ്മാണ്ഡ ശങ്കറും ചേര്‍ന്ന് സംവിധാനം ചെയ്ത മനീഷ കൊയിരാള അഭിനയിച്ച മുതല്‍വന്‍ എന്ന ചിത്രത്തിലെ റിപ്പോര്‍ട്ടറുടെ വേഷത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച നടിയാണ് ലൈല. അതിന് ശേഷം അനേകം ചിത്രങ്ങളില്‍ നായികയായി തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ചു. 2006ല്‍ അഭിനയത്തിരക്കുകളിലായിരുന്ന ലൈല തന്റെ ദീര്‍ഘകാല കാമുകന്‍ ഇറാനില്‍ നിന്നുള്ള മെഹ്ദീനെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. തമിഴില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി മുന്‍നിരയിലേക്ക് വന്നതാരമാണ് ലൈല. അജിത്തിനൊപ്പം ദീന, വിക്രമിനൊപ്പം ദില്‍, സൂര്യയ്ക്കൊപ്പം നന്ദ, പിതാമഗന്‍, ആന്‍ Read More…