Movie News

ഹോളിവുഡിലെ വമ്പന്‍ ഹിറ്റായ ഡ്യൂണിന്റെ അടുത്ത ഭാഗത്ത് ബോളിവുഡ് നടി തബുവും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഹോളിവുഡ് സീരീസായ ‘ഡ്യൂണ്‍: പ്രൊഫസി’യിലേക്ക് ബോളിവുഡ് നടി തബുവും. വെറൈറ്റിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ പുറത്തിറങ്ങിയ ഡ്യൂണിന്റെ പ്രീക്വല്‍ ആയി വരുന്ന ഭാഗത്ത് പരമ്പരയിലാണ് തബു പ്രത്യക്ഷപ്പെടുന്നത്. സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ വേഷത്തിലേക്കാണ് തബുവിനെ പരിഗണിച്ചിരിക്കുന്നത്. കരുത്തയും ബുദ്ധിമതിയും ആകര്‍ഷകയുമായ വേഷമെന്നാണ് തബുവിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 2019-ല്‍ ‘ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ്’എന്ന പേരില്‍ ഗ്രീന്‍ലൈറ്റ് ചെയ്യപ്പെട്ട ഈ പരമ്പര ബ്രയാന്‍ ഹെര്‍ബര്‍ട്ട്, കെവിന്‍ ജെ. ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ Read More…

Movie News

24 വര്‍ഷത്തിന് ശേഷം അജിത്തും തബുവും ഒന്നിക്കുന്നു ; കണ്ടുകൊണ്ടേനു ശേഷം അധിക് രവിചന്ദ്രന്റെ സിനിമ

‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന സിനിമയിലെ അജിത്തിന്റെയും തബുവിന്റെയും ജോഡി ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഇരുവരേയും ഒരിക്കല്‍ കൂടി കാണാനുള്ള ആരാധകരുടെ ആഗ്രഹം സഫലമായതുമില്ല. എന്നാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം വെറ്ററന്‍ താരങ്ങള്‍ നായികാനായകന്മാരായി അഭിനയിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രമാക്കി അധിക് രവിചന്ദ്രന്‍ സിനിമയൊരുക്കുന്നു. സിനിമാ ആരാധകര്‍ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച ജോഡി 24 വര്‍ഷത്തിന് ശേഷം അവര്‍ ഒരുമിച്ച് അഭിനയിക്കുന്നു. ‘എകെ 63’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി Read More…