Sports

ദേശീയ പതാകയെ അപമാനിച്ചു ? പാണ്ഡ്യക്കെതിരേ പരാതി

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യക്കെതിരേ പരാതി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ജയിച്ച ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാര്‍ദിക്‌ ദേശീയ പതാകയെ അപമാനിച്ചെന്നാണു പോലീസില്‍ നല്‍കിയ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പരാതി നൽകിയത്. പാണ്ഡ്യയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ പറയുന്നു. Read More…

Featured Sports

ഇംഗ്ലണ്ടിന്റെ അന്തകനായത് അക്ഷർ പട്ടേലെന്ന ‘സൂപ്പർമാൻ’ ! ഈ മൂന്ന് വീഡിയോ മറുപടി തരും

മുംബൈ: ഇന്ത്യ 253, ഇംഗ്ലണ്ട് 246 – ടി20 സെമിഫൈനലിലെ ഈ നേരിയ വ്യത്യാസം തന്നെ മത്സരത്തിന്റെ ആവേശം വിളിച്ചോതുന്നുണ്ട്. കൂറ്റൻ സ്കോർ പ്രതിരോധിക്കുമ്പോൾ ഇന്ത്യൻ ടീം അനുഭവിച്ച സമ്മർദ്ദം ചെറുതല്ലായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പന്തുകൊണ്ട് മാസ്മരിക പ്രകടനം കാഴ്ചവെച്ചെങ്കിലും, ഈ വിജയത്തിലെ യഥാർത്ഥ ‘നിശബ്ദ നായകൻ’ അക്ഷർ പട്ടേൽ ആയിരുന്നു. മത്സരശേഷമുള്ള വിശകലനങ്ങളിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് അധികം കേൾക്കില്ലായിരിക്കാം, എന്നാൽ ഫീൽഡിംഗിലും ബൗളിംഗിലും അക്ഷർ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഡ്രസ്സിംഗ് റൂമിനുള്ളിലെ Read More…