Health

കരളും പണിമുടക്കും, ജാഗ്രത വേണം ; മഞ്ഞപ്പിത്തം മരണ കാരണമാകുന്നതെപ്പോള്‍?

ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന്‌ കാരണമാവുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. പനി, ക്ഷീണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന്‌ ശേഷം രണ്ടാഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന്‌ ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ്‌ ഹെപ്പറ്റൈറ്റിസ്‌ എ പകരുന്നത്‌. ഒരു സ്‌ഥലത്ത്‌ Read More…

Health

അടുക്കളയില്‍ ഇത് ചെറിയ കാര്യം, ശ്രദ്ധിക്കൂ, ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷപ്പെടാം

ഭക്ഷ്യവിഷബാധ പൊതുവെ ഹോട്ടലുകളില്‍ നിന്നാണ് ബാധിയ്ക്കുകയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ ഇരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകള്‍, പരാദജീവികള്‍ ചില രാസവസ്തുക്കള്‍ തുടങ്ങിയവയാല്‍ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ മുതല്‍ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…..

Health

കഴുത്തിനും തോളിനും ഉണ്ടാകുന്ന വേദന ശ്വാസകോശാർബുദത്തിന്റെ ലക്ഷണമോ?

നിരവധി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് ശ്വാസകോശ കാന്‍സര്‍. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. രോഗം അധികമായതിന് ശേഷമായിരിക്കും ലങ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍പുറത്തുകാട്ടുന്നത്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സവും ഇതിന്റെ ഒരു ലക്ഷണമാണ്. ചില കേസുകളില്‍ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരാനുള്ള സാധ്യതയുണ്ട്.ലങ് കാന്‍സര്‍ ട്യൂമര്‍ അടുത്തുള്ള നാഡികളില്‍ പ്രഷര്‍ ചെലുത്തുന്നത് കാരണമാണ് വേദന വരുന്നത്. പലപ്പോഴും തോള്‍ വേദന പോലുള്ള ലക്ഷണങ്ങൾ പലരും ഗൗനിക്കാറില്ല. ട്യൂമര്‍ എല്ലുകളുടെ മുകള്‍ഭാഗത്തായി Read More…

Health

പല്ലു വേദനയെ നിസാരമായി കാണേണ്ട, ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം

ഹൃദയാഘാതത്തിന് മുന്നറിയിപ്പായി നമ്മള്‍ കരുതുന്നത് നെഞ്ചുവേദനയാണ്. എന്നാല്‍ ഇത് മാത്രമല്ല, വളരെ നിസാരം എന്ന് നമ്മള്‍ തള്ളികളയുന്ന പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. വേഗസ് നേര്‍വ് എന്ന നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കും.പല്ലിന് പുറമേ തന്നെ കൈകള്‍, പുറം, താടി അടിവയര്‍ എന്നിവിടങ്ങളില്‍ ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാറുണ്ടെന്നും Read More…

Health

കാലുകളില്‍ മരവിപ്പ് അനുഭവപ്പെടാറുണ്ടോ? ഗുരുതരമായ ഈ രോഗങ്ങളുടെ ലക്ഷണമാകാം

അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങളുടെ ആദ്യ സൂചനയാണ് കാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പ്. നാഡി സമ്മര്‍ദ്ദം മോശം രക്തചംക്രമണംഅല്ലെങ്കില്‍ നാഡിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഒരു സ്ഥലത്ത് അധിക നേരം ഇരുന്നത് കാരണം ഇത് താല്‍ക്കാലികമാകാം. അല്ലെങ്കില്‍ പ്രമേഹം, നാഡി തകരാറ് അല്ലെങ്കില്‍ രക്തചംക്രമണ വൈകല്യങ്ങള്‍ പോലുള്ള അവസ്ഥകള്‍കൊണ്ട് സ്ഥിരവുമാകാം. എന്നാല്‍ ഈ മരവിപ്പ് പതിവായി ഉണ്ടാകുകയാണെങ്കിലും ബലഹീനത, വേദന അല്ലെങ്കില്‍ നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയും ചെയ്താല്‍ കാരണം കണ്ടെത്തുന്നതിനായി വൈദ്യ സഹായം തേടേണ്ടത് Read More…

Lifestyle

ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം? ഇക്കാര്യങ്ങള്‍ കരുതിയിരിക്കാം

ഒരുപാട് സമയം ചെലവഴിക്കേണ്ടതായി വരുന്ന ഒരു സ്ഥലമാണ് ബ്യൂട്ടിപാര്‍ലര്‍. പലപ്പോഴും കുറെനേരം കഴുത്ത് പിന്നോട്ട് ചരിച്ച് വെക്കേണ്ടതായും വരുന്നു. ഇത്തരത്തില്‍ അസ്വാഭാവികമായി തരത്തില്‍ കഴുത്ത് വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനെ കുറയ്ക്കാനും രക്തധമനികള്‍ ഞെരുങ്ങാനും ഇടയാക്കുന്നതായും ഇത് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോമിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയപ്പെടുന്നു. ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഡോ മൈക്കിള്‍ വെയ്ന്‍ട്രോബാണ് ബ്യൂട്ടി പാര്‍ലര്‍ സിന്‍ഡ്രോം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ചതിന് ശേഷം Read More…

Health

നിങ്ങള്‍ 20 വയസ്സ് കഴിഞ്ഞ സ്ത്രീയാണോ? എങ്കില്‍ ഹൃദ്രോഗം തടയാന്‍ ഈ പരിശോധനകള്‍ നടത്തണം

ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദ്രോഹം. എന്നാല്‍ നേരത്തെയുള്ള പരിശോധനകള്‍ രോഗസാധ്യത കുറയ്ക്കുന്നതിന് സഹായകമാകും. 20 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ഇനി പറയുന്ന നാല് പരിശോധനകള്‍ നടത്തുന്നത് ഹൃദ്രോഹ സാധ്യതയെ നേരത്തെ കണ്ടെത്താനായി സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Health

പ്രമേഹമാണെന്ന് ഉറപ്പിച്ച ശേഷമുള്ള മാനസിക അസ്വാസ്ഥ്യം; ‘ഡയബറ്റിസ് ഡിസ്ട്രെസ്’ എന്ന വില്ലന്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് പ്രമേഹരോഗബാധിതരില്‍ 36 ശതമാനം പേര്‍ പ്രമേഹ അനുബന്ധ മാനസികാസ്വാസ്ഥ്യം എന്ന പ്രശ്‌നം നേരിടുന്നവരാണ്. പ്രമേഹബാധിതരില്‍ 63 ശതമാനം ആളുകളും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമോയെന്ന് ആശങ്കയുള്ളവരാണ്. രോഗബാധിതരില്‍ 28 ശതമാനം ആളുകളും മാനസിക സന്തോഷം അനുഭവിക്കാനായി ബുദ്ധിമുട്ടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രമേഹം നിര്‍ണയിക്കപ്പെട്ടതിന് പിന്നാലെ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തേണ്ട മാറ്റങ്ങള്‍ മാനസിക അസ്വാസ്ഥ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ ലക്ഷണം ദേഷ്യം തോന്നുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതുമാണ്. Read More…

Health

ഈ ലക്ഷണങ്ങളുണ്ടോ? പാന്‍ക്രിയാസിന് തകരാറാകാം, ഒരിക്കലും അവഗണിക്കരുത്

ദഹനത്തിനും ഹോര്‍മോണ്‍ നിയന്ത്രണത്തിനും വലിയ പങ്ക് വഹിക്കുന്ന അടിവയറില്‍ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഇതിന്റെ പ്രവര്‍ത്തനം തകരാറാലായാല്‍ അക്യൂട്ട് പാന്‍ക്രിയാറൈറ്റിസ് , ഫാറ്റി പാന്‍ക്രിയാസ്, പാന്‍ ക്രിയാറ്റിക് കാന്‍സര്‍ പാന്‍ക്രിയാറ്റിക് എന്‍ഡോക്രൈന്‍ തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.അതിനാല്‍ പാന്‍ക്രിയാസിനുണ്ടാകുന്ന ക്ഷതങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്. തുടര്‍ച്ചയായി അടിവയറ്റിലുണ്ടാകുന്ന വേദനയാണ് പാന്‍ക്രിയാറ്റൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണം.വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറിളക്കം എന്നിവയും ഉണ്ടാകാം. പാന്‍ക്രിയാസിന്റെ പ്രശ്നങ്ങള്‍ ദഹനത്തിന് തടസ്സമാകാം. അത് ഛര്‍ദ്ദി, ദഹനക്കേട്, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാക്കാം.ഇറിറ്റബിള്‍ Read More…