പരുക്കേറ്റ് ആശുപ്രതിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണു ശ്രേയസ് അയ്യര്‍ക്കു പരുക്കേറ്റത്. പ്ലീഹയ്‌ക്ക് പരുക്കേറ്റ ശ്രേയസിന് ആന്തരിക രക്‌തസ്രാവമുണ്ടായെങ്കിലും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ടീം ഡോക്‌ടര്‍ റിസ്വാന്‍ ഖാന്‍ താരത്തിനൊപ്പമുണ്ട്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ നെഞ്ചിടിച്ചു വീണാണ് ശ്രേയസിന് പരുക്കേറ്റത്. ഇടതു വാരിയെല്ലിന് സമീപം കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍നിന്നു പിന്‍വലിച്ചിരുന്നു. Read More…

