കർണാടകയിലെ ബണ്ട്വാൾ ടൗൺ മുനിസിപ്പൽ കൗൺസിലിലെ ശുചീകരണ തൊഴിലാളിയായ ശേഷപ്പണ്ണ ഇന്ന് സോഷ്യൽ മീഡിയയിലെ വലിയ താരമാണ്. സ്വന്തം ടൊയോട്ട ഫോർച്യൂണർ കാറിലാണ് അദ്ദേഹം ദിവസവും ജോലി സ്ഥലത്തേക്ക് എത്തുന്നത്. ഏത് ഉയർന്ന വാഹനത്തിൽ സഞ്ചരിച്ചാലും തന്റെ തൊഴിലിനെ ദൈവത്തെപ്പോലെ കാണുന്ന ശേഷപ്പണ്ണയ്ക്ക് വലിയ ആദരവാണ് ഓൺലൈൻ ലോകം നൽകുന്നത്. എല്ലാ ദിവസവും രാവിലെ ബി.സി റോഡിൽ തന്റെ എസ്യുവി പാർക്ക് ചെയ്ത ശേഷം ചൂലെടുത്ത് ശുചീകരണത്തിനിറങ്ങുന്ന ഈ 58-കാരന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇത് തന്നെയാണ് Read More…
Tag: sweeper
അന്ന് ആര്‍എഎസ് പരീക്ഷ വിജയിച്ച് വിസ്മയിപ്പിച്ച തൂപ്പുകാരി ; ഇന്ന് തൂപ്പ് ജോലിക്ക് ഒന്നരലക്ഷം കൈക്കൂലിക്ക് പിടിയില്‍
ഒരു കാലത്ത് രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) പരീക്ഷ പാസായതിന്റെ പേരില്‍ അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായി പ്രശസ്തി നേടിയ തൂപ്പുകാരി ആശാ കന്ദാര കൈക്കൂലി കേസില്‍ അറസ്റ്റില്‍. രാജസ്ഥാന് ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ പിടികൂടി. ഇപ്പോള്‍ ഹെറിറ്റേജ് നഗര്‍ നിഗം ജയ്പൂരില്‍ എസ്ഡിഎം ആയി ജോലി ചെയ്യുന്ന അവര്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീപ്പര്‍ നിയമനത്തിന് പകരമായി കന്ദാര കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് Read More…


