മലയാളത്തില്‍ യുവതലമുറയുടെ ഏറ്റവും പുതിയ ഹരമായി മാറിയിട്ടുള്ള സുശീല്‍ശ്യാം വൈവിദ്ധ്യമാര്‍ന്ന സംഗീതം ഒരുക്കിയാണ് സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചത്. ആവേശത്തിലും മഞ്ഞുമ്മല്‍ ബോയ്‌സിലും താരം കൊടുത്ത സംഗീതം തരംഗമാകുകയും ചെയ്തിരുന്നു. ഇതാ രണ്ടുസിനിമയിലെയും തന്റെ വര്‍ക്കുകള്‍ ഗ്രാമി പുരസ്‌ക്കാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് യുവ സംഗീതജ്ഞന്‍. പുതിയ വര്‍ത്തമാനം ആരാധകരെയും സംഗീതരംഗത്തെ വമ്പന്മാരെയും ഒരുപോലെ ആവേശം കൊള്ളിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇക്കാര്യം ഇന്‍സ്റ്റാഗ്രാമില്‍ ഒക്‌ടോബര്‍ അഞ്ചിന് ഇട്ട പോസ്റ്റില്‍ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫഹദ്ഫാസില്‍ നായകനായ ആവേശം സിനിമയിലെ സംഗീതം Read More…