Movie News

സൂര്യയും ടൊവീനോയും ഒരുമിക്കുന്നു? ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് അഭ്യൂഹം

തമിഴ്‌സൂപ്പര്‍താരം സൂര്യയും മലയാളത്തിലെ യുവനടന്‍ ടൊവീനോയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇരു ആരാധകര്‍ക്കുമിടയില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. അടുത്തിടെ റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ പ്രോജക്റ്റുകളില്‍ രണ്ട് അഭിനേതാക്കളും ഇതിനകം ശ്രദ്ധ നേടിയിരിക്കെ ഇരുവരും പുതിയൊരു സിനിമയ്ക്കായി ഒരുമിക്കുകയാണോ എന്നാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍, സൂര്യയും സഹോദരന്‍ കാര്‍ത്തിയും അവരുടെ സുഹൃത്തും ടൊവിനോ തോമസിനൊപ്പം പോസ് ചെയ്യുന്നത് കാണാം. ഈ കൂടിക്കാഴ്ച സമീപഭാവിയില്‍ ഒരു നല്ല പ്രോജക്റ്റില്‍ ഇരുവരും സഹകരിക്കുന്നതിനായുള്ള നീക്കമാണോ എന്നാണ് Read More…

Movie News

20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ചിയാന്‍ വിക്രമും ഒന്നിക്കുന്നു, ശങ്കറിന്റെ സിനിമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍

സൂപ്പര്‍താരങ്ങളായ സൂര്യ, ചിയാന്‍ വിക്രം, മെഗാസിനിമകളുടെ തമ്പുരാനായ ശങ്കര്‍. തമിഴ് സിനിമാ ആരാധകര്‍ക്ക് ഇതൊരു ഒന്നൊന്നര വിരുന്നാണ്. നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ സംവിധായകന്‍ ശങ്കര്‍, എസ് യു വെങ്കിടേശന്റെ വേല്‍പാരി നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ പ്രൊജക്റ്റില്‍ ഈ മൂവര്‍ കൂട്ടുകെട്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചരിത്ര നാടകത്തിനായി തെന്നിന്ത്യയിലെ വലിയ താരങ്ങളെ തന്നെ കാസ്റ്റ് ചെയ്യാന്‍ ഷങ്കര്‍ പദ്ധതിയിടുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഇതിനകം തന്നെ ഒരു ആവേശം സൃഷ്ടിച്ചിട്ടുണ്ട്. Read More…

Movie News

അജിത്തും മാധവനുമുള്‍പ്പെടെ 12 നായകന്മാര്‍ നിരസിച്ച ചിത്രം, ബോക്സ് ഓഫീസില്‍ കോടികള്‍ വാരിയ ബ്ലോക്ക്ബസ്റ്റര്‍

ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍. 2005ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അത് ബോക്സ് ഓഫീസില്‍ 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില Read More…

Movie News

രാജമൗലിയുടെ സിനിമ തള്ളിയ സൂപ്പര്‍താരം; അതും ‘ബാഹുബലി’യാകാനുള്ള ഓഫര്‍

എസ്എസ് രാജമൗലിയുടെ സിനിമയില്‍ അഭിനയിക്കുക എന്നത് കരിയറിലെ ഏറ്റവും അഭിമാനകരമായ ഒരു നാഴികക്കല്ലായിട്ടാണ് ഏത് നടനും കരുതുന്നത്. എന്നാല്‍ രാജമൗലിയുടെ ഓഫര്‍ നിരസിച്ച ഒരു നടനുണ്ടെന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ അത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സിനിമയായ ‘ബാഹുബലി’ യില്‍ ബാഹുബലിയായി അഭിനയിക്കാനുള്ള അവസരം. എന്നാല്‍ അത് മറ്റാരുമല്ല തമിഴ്‌സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സൂര്യയാണ്. എസ്എസ് രാജമൗലി റോളിനായി ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്ന് പല അഭിമുഖങ്ങളിലും സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. Read More…

Movie News

മുംബൈയില്‍ 70 കോടി രൂപയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സൂര്യ; ബോളിവുഡില്‍ കാലുറപ്പിക്കുന്നു?

പാന്‍ഇന്ത്യന്‍ സിനിമകളുടെ കാലമാണ്. ഏതുഭാഷയ്ക്കും ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ കയറാമെന്നും ബോളിവുഡില്‍ ആര്‍ക്കും അഭിനയിക്കാന്‍ അവസരം കിട്ടുന്നതൊന്നും പുതിയ കാലമല്ല. ബോളിവുഡില്‍ ഏറ്റവും പുതിയതായി അവസരം തേടുന്നത് സിനിമാ ദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ്. ബോളിവുഡില്‍ നടി കാലുറപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയതാണ് പുതിയ വിവരം. സൂര്യ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയെന്നും ഭാര്യ ജ്യോതികയ്ക്കും അവരുടെ കുട്ടികള്‍ക്കുമൊപ്പം അവിടെ താമസം മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെയും Read More…

Movie News

‘ബീസ്റ്റ്’ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പൂജാ ഹെഗ്‌ഡേ കാര്‍ത്തിക്ക് സുബ്ബരാജിന്റെ സിനിമയില്‍ സൂര്യയ്ക്ക് നായിക

തെലുങ്കില്‍ വെന്നിക്കൊടി പാറിച്ച നടിയാണെങ്കിലും തമിഴില്‍ രാശിയില്ലാത്ത നടിയെന്ന പേരാണ് പൂജാ ഹെഗ്‌ഡേയ്ക്ക് കിട്ടിയത്. വിജയ് യ്‌ക്കൊപ്പം നായികയായിട്ടാണ് തുടങ്ങിയതെങ്കിലും ബീസ്റ്റ് എട്ടു നിലയില്‍ പൊട്ടിയത് നടിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നടിക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. ഇത്തവണ സൂര്യയ്‌ക്കൊപ്പമാണ് അവസരം. അതും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജനൊപ്പം. സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആദ്യമായി സഹകരിക്കുന്ന സൂര്യ 44 എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ പൂജയെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ ഈ പ്രോജക്റ്റിലേക്ക് വരുകയാണെങ്കില്‍, അത് സൂര്യയുമായും Read More…

Movie News

സൂര്യ വീണ്ടും ബോളിവുഡിലേക്ക് ; ആക്ഷന്‍ ഒരുക്കുന്നത് ഗ്‌ളാഡിയേറ്ററിന്റെ സ്റ്റണ്ടുമാന്‍ നിക്ക് പവല്‍

2010 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ‘രക്ത ചരിത്ര 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സൂര്യ വീണ്ടും തനി ഹിന്ദി സിനിമ ചെയ്യുന്നു. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയുമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കര്‍ണന്‍’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ കാലഘട്ട നാടകമായിരിക്കും. 500 മുതല്‍ 600 കോടി രൂപ വരെ ബഡ്ജറ്റുള്ള രണ്ട് ഭാഗങ്ങളുള്ള ഇതിഹാസ ഫ്രാഞ്ചൈസിയായാണ് ഇത് ആസൂത്രണം Read More…

Movie News

വിജയ് യ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? സാമൂഹികപ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു

ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ പാത പിന്തുടരാന്‍ വ്യവസായത്തില്‍ നിന്നുള്ള മറ്റൊരു വമ്പന്‍ താരവും ഒരുങ്ങുന്നതായി സൂചനകള്‍. അത് മറ്റാരുമല്ല, കോളിവുഡിലെ സിങ്കം, സൂര്യ. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, താരത്തെയും ഉടന്‍ രാഷ്ട്രീയത്തിലേക്ക് കാണാം. സൂര്യ തന്റെ അഗരം ഫൗണ്ടേഷന്‍ ആരംഭിച്ചത് 2006 ലാണ്. ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ ക്ഷേമവും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്‍ ചെയ്തുവരുന്നുണ്ട്. Read More…

Movie News

18 വര്‍ഷമായി ഉലയാതെ സൂര്യയും ജ്യോതികയും ; കുടുംബജീവിതത്തിന്റെ രഹസ്യം പങ്കുവെച്ച് നടി

സൂര്യയും ജ്യോതികയും തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികളാണ്. 18 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ബന്ധം ഉലയാതെ തന്നെ നില്‍ക്കുന്നു. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്്. തങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി ജ്യോതിക. ആദ്യ കണ്ടുമുട്ടല്‍ മുതല്‍ ഇതുവരെ ഇരുവരും സുഹൃത്തുക്കളായി നിലനില്‍ക്കുന്നതാണ് വിജയരഹസ്യമെന്ന് നടി പറയുന്നു. ”എന്റെ ഭര്‍ത്താവ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ വ്യക്തി അദ്ദേഹമാണ്, ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തത് അദ്ദേഹത്തോടൊപ്പമാണ്. ഞങ്ങള്‍ വളരെക്കാലം സുഹൃത്തുക്കളായി Read More…