കാലം മാറിയപ്പോള്‍ ചൈനയില്‍ ഇപ്പോൾ ട്രെന്റുകളുടെ കാലമാണ്. ഇപ്പോഴത്തെ ഏറ്റവും ജനപ്രിയ ട്രെന്റുകളിലൊന്നാണ് വന്യജീവി അതിജിവന മത്സരം. ഏറ്റവും കൂടുതല്‍ കാലം വനത്തില്‍, പുറത്ത് നിന്നുള്ള സഹായങ്ങളൊന്നുമില്ലാതെ അതിജീവിക്കുക. മത്സരം ഇപ്പോഴും തുടരുകയാണ്. ഇനി രണ്ട് പേരാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ, മൂന്നാം സ്ഥാനം നേടിയ യുവതിയുടെ അതിജീവന അനുഭവങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒക്ടോബർ 1 ന് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ദ്വീപിലാണ് വനം അതിജീവന മത്സരം ആരംഭിച്ചത്. Read More…

