Oddly News

കണ്ടംവഴി ഓടി! പൂവൻകോഴിയെ ആക്രമിക്കാൻ ചെന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി, രസകരമായ വീഡിയോ വൈറൽ

മൃഗങ്ങൾ തമ്മിലുള്ള മിക്ക പോരാട്ടങ്ങളിലും വലുപ്പം അനുസരിച്ചാണ് ആളുകൾ വിജയിയെ നിർണയിക്കുന്നത്. എന്നാൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ആരാണ് വിജയിക്കുക? അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഒരു പൂവൻകോഴിയെ ആക്രമിക്കാനെത്തിയ യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഒരു യുവാവ് വടിയുമായി കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആദ്യം, കോഴി പ്രതികരിക്കാതെ നിന്നെങ്കിലും വീണ്ടും വടിയുമായി ആക്രമിക്കാനെത്തിയ യുവാവിന് നേരെ കോഴി പറന്നു Read More…

Featured Good News

ഡോനട്ട് കഴിക്കാൻ മോഹം: കുരുന്ന് വിളിച്ചത് എമർജൻസി നമ്പറിലേയ്ക്ക് , പിന്നാലെ സംഭവിച്ചത്

യുഎസിലെ ഒക്ലഹോമയിൽ നിന്നും പുറത്തുവരുന്ന ഒരു രസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡോനട്ട് കഴിക്കാൻ അതിയായ മോഹം തോന്നിയ ഒരു കുരുന്ന് എമർജൻസി നമ്പറായ 911 ലേക്ക് വിളിച്ച് ഡോനട്ടുകൾ ഓർഡർ ചെയ്ത വാർത്തയാണിത്. മൂർ പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്കാണ് ബെനറ്റ് എന്ന്‌ പേരുള്ള ഈ കൊച്ച് ഡോനട്ടു കൊതിയന്റെ കോൾ എത്തിയത്. അടിയന്തര സഹായത്തിനു ആരെങ്കിലും വിളിച്ചതാണെന്ന് പോലീസ് ഓർത്തെങ്കിലും സംഗതി ഒരു ഡോനട്ട് പ്രശ്നമാണെന്ന് പോലീസിന് മനസിലായി. കുരുന്നിന്റെ ആവശ്യം Read More…

Good News

‘കട്ടുതിന്നാന്‍’ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സ്വിഗി ഒരുക്കുന്നു ‘ഇൻകോഗ്‌നിറ്റോ മോഡ്’!

അമ്മയുണ്ടാക്കി അടുക്കളയില്‍വച്ചിരിക്കുന്ന പലഹാരം അവരുടെ കണ്ണുവെട്ടിച്ച് കട്ടുതിന്ന ഓര്‍മ്മ ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനൊരു ത്രില്ലും സുഖവുമൊക്കെയുണ്ട്. അമ്മമാര്‍ അത് കണ്ണടച്ച് അനുവദിക്കുകയും ചെയ്യും. എന്നാല്‍ കാലം മാറിയപ്പോള്‍ അടുക്കളയില്‍ പാചകം കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്തി സൗകര്യപൂര്‍വ്വം ആസ്വദിച്ചു കഴിക്കുന്നു. കട്ടുതിന്നല്‍ അല്ലെങ്കിലും ഓണ്‍ലൈനില്‍ നിന്നും മറ്റാരും കാണാതെ ചില ഭക്ഷണ വിഭവങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് കഴിക്കാന്‍ നിങ്ങളും ആഗ്രഹിക്കാറില്ല?. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്കായി സ്വിഗി സൗകര്യമൊരുക്കുന്നു ‘ ഇന്‍കോഗ്‌നിറ്റോ മോഡലില്‍’ Read More…

Oddly News

3,500 വര്‍ഷം പഴക്കമുള്ള പാത്രം നാലു വയസുകാരന്‍ അബദ്ധത്തില്‍ തകര്‍ത്തു, മ്യൂസിയം അധികൃതര്‍ ചെയ്തത്…

3,500 വര്‍ഷം പഴക്കമുള്ള വെങ്കല യുഗത്തിലെ പാത്രം നാല് വയസുകാരന്റ അബദ്ധത്തില്‍ തകര്‍ന്നു. ഇസ്രയേലിലെ ഹൈഫയിലെ ഹെക്റ്റ് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിനു സമീപം സംരക്ഷിത ഗ്ലാസ് കവചമില്ലാതെ സ്ഥാപിച്ചിരുന്ന പുരാവസ്തുവാണു തകര്‍ന്നത്. ഇന്നലെ കുടുംബത്തോടൊപ്പം മ്യൂസിയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടി. അകത്തെന്താണെന്നറിയാന്‍ മകന്‍ ജിജ്ഞാസയോടെ പാത്രം ചെറുതായൊന്നു വലിച്ചതായി കുട്ടിയുടെ പിതാവ് അലക്‌സ് പറഞ്ഞു. പുരാവസ്തുവിന്റെ അരികില്‍ മകന്‍ നില്‍ക്കുന്നത് താന്‍ കണ്ടിരുന്നു. എന്നാല്‍, കുട്ടി പെട്ടെന്നു വലിച്ചതോടെ പാത്രം നിലത്തുവീണ് കഷണങ്ങളാകുകയായിരുന്നു. പരിഭ്രമിച്ചുപോയ മകനെ ശാന്തനാക്കിയ ശേഷം Read More…