സനൽ.വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നവ്യാനായർ ,മാമാങ്കം എന്ന സിനിമയിലൂടെ നായികയായ പ്രാച്ചിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് Read More…
Tag: suresh gopi
വരാഹം; സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രം
സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നതു്. ഡിസംബർ ഇരുപത്തിരണ്ടിന് ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. പൂർണ്ണമായും ത്രില്ലർ മൂഡിൽ Read More…
‘ആറാട്ട് അണ്ണന്‍ പറഞ്ഞതിലും അല്‍പ്പം ശരിയുണ്ട്…’ സിനിമാ നിരൂപണത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്
അച്ഛന്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്നാണ് മകൻ ഗോകുല്‍ സുരേഷും സിനിമയിലേക്ക് എത്തിയത്. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലില്‍ ആണ് ഗോകുല്‍ സുരേഷ് അറിയപ്പെട്ടിരുന്നത്. പിന്നീട് തന്റേതായ കഴിവില്‍ ഗോകുല്‍ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാൻ ഗോകുല്‍ സുരേഷിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുല്‍ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിലാണ്. താരത്തിന്റേതായി മറ്റു പല സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും Read More…
സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ ചിത്രം; എസ്. ജി.257 ആരംഭിച്ചു
സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ബ്രദ്ധേയനായ സംവിധായകനാണ് സനൽ .വി.ദേവൻ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ’ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും Read More…
ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി; കുറിപ്പുമായി പത്മരാജന്റെ മകന്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആയതിനാല്‍ തന്നെ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹം ആഡംബരപൂര്‍വ്വം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ്. പ്രമുഖ വ്യക്തികളെയെല്ലാം നേരിട്ട് ചെന്ന് ക്ഷണിയ്ക്കുന്നതിന്റെ തിരക്കിലാണ് സുരേഷ് ഗോപി. അകാലത്തില്‍ വിട പറഞ്ഞ സംവിധായകന്‍ പത്മരാജന്റെ വീട്ടിലും സുരേഷ് ഗോപി വിവാഹം ക്ഷണിയ്ക്കാന്‍ എത്തിയിരുന്നു. സുരേഷ് ഗോപിയുമായുള്ള തന്റെയും പിതാവ് പത്മരാജന്റേയും ബന്ധത്തെ കുറിച്ച് നീണ്ട ഒരു കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് അനന്ത പത്മനാഭന്‍. ഭാഗ്യയുടെ Read More…
“കാലിൽ ചവിട്ടല്ലേ, എന്റെ നഖം പൊട്ടിയിരിക്കുകയാണ്… ” തഗ്ഗ് ഡയലോഗുമായി സുരേഷ് ഗോപി
മലയാളികളുടെ ആക്ഷൻഹീറോ സുരേഷ് ഗോപി അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഒരു രാഷ്ട്രീയ നേതാവായതിനു ശേഷം താരം പറയുന്ന ചില കാര്യങ്ങളും ഇടപെടലുകളും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്നതിന്റെ പേരിൽ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. കേസ് വന്നതിനു പിന്നാലെ താൻ അങ്ങനെ മനസ്സിൽ പോലും കരുതിയിട്ടില്ലെന്നും എങ്കിലും മാപ്പ് പറയുന്നു എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നീട് പലയിടത്തും എത്തിയപ്പോൾ ഈ Read More…
കേസ് വാദിച്ച് പ്രതിയെ കൊല്ലുന്ന ലാൽ കൃഷ്ണ വിരാടിയാറല്ല, പുതിയ എൽ കെ- എ.കെ സാജൻ
ധ്രുവം, കാശ്മീരം, റെഡ് ചില്ലീസ്, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് എ.കെ സാജൻ. സാജൻ തിരക്കഥയെഴുതിയ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നരസിംഹ മന്നാഡിയാര്‍, ചിന്താമണി, അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍, ഒഎംആര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകളെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ എപ്പോഴും എടുത്തു പറയുന്നതാണ്. ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമകളാണ് എ.കെ സാജന്റെ തിരക്കഥയില്‍ പിറന്ന സിനിമകൾ. എ.കെ സാജൻ തിരക്കഥ എഴുതിയപ്പോഴും സംവിധാനം Read More…
ഒന്നര കോടി രൂപ മുതൽ മുടക്ക്, ഏഴു ദിവസം; സുരേഷ് ഗോപിയുടെ ജെ എസ് കെ യുടെ ക്ലൈമാക്സ് ഫൈറ്റ്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ (Janaki v/s State of Kerala) . ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യിൽ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം Read More…
സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യ്ക്ക് ഗംഭീര ട്രോളുമായി ജയറാം ; വീഡിയോ വൈറല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയത്തിലൂടെ മാത്രമല്ല പാട്ടിലൂടെയും തന്റെ ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രാധികയും മികച്ച ഒരു ഗായിക തന്നെയാണ്. ചാനല്‍ പരിപാടികളില്‍ ഇരുവരും ചേര്‍ന്ന് പാടിയിട്ടുള്ള പാട്ടുകള്‍ വളരെയധികം വൈറലായിട്ടുമുണ്ട്. അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ”അല വൈകുണ്ഠ പുരലു” എന്ന തെലുങ്ക് ചിത്രത്തിലെ സിദ് ശ്രീറാം പാടിയ ”സാമജവരഗമന” എന്ന ഗാനം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു സ്റ്റേജ് ഷോയില്‍ പാടിയിരുന്നു. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായിരുന്നു. ഇപ്പോള്‍ Read More…