കണ്ണ് തുടിക്കുന്നത് മോശം ശകുനമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ കണ്ണുതുടിപ്പ് മാറാൻ അപൂർവ്വമായ വഴി പരീക്ഷിച്ച ചൈനാ സ്വദേശിക്ക് ഒടുവിൽ ഗുരുതരമായ കണ്ണ് രോഗത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. വലതുകണ്ണ് തുടിക്കുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്റെ ലക്ഷണമാണെന്ന് ഭയന്ന് കൺപോളകളിൽ നിരന്തരം അടിച്ചതിനെ തുടർന്നാണ് ഇയാൾക്ക് റെറ്റിനൽ ഡിറ്റാച്ച്മെന്റ് (retinal detachment – കണ്ണിലെ റെറ്റിന വേർപെട്ടുപോകുന്ന അവസ്ഥ) ബാധിച്ചത്. ഇടതുകണ്ണ് തുടിക്കുന്നത് ഭാഗ്യവും വലതുകണ്ണ് തുടിക്കുന്നത് ദുരന്തവും കൊണ്ടുവരുമെന്ന ചൈനയിലെ ഒരു ജനപ്രിയ അന്ധവിശ്വാസമാണ് ഈ Read More…
Tag: superstition
അന്ധവിശ്വാസം കവർന്നത് പിഞ്ചുജീവൻ! പാമ്പുകടിയേറ്റ കൗമാരക്കാരനെ ഗംഗാനദിയിൽ മുക്കിവെച്ചത് 12 മണിക്കൂർ- കാണണം ഈ വീഡിയോ
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ അന്ധവിശ്വാസം മൂലം 14 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ട വാർത്ത നടുക്കമുണ്ടാക്കുന്നതാണ്. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ ഒരു മാന്ത്രികന്റെ (താന്ത്രിക്) അടുത്തേക്കാണ് കൊണ്ടുപോയത്. പാമ്പുകടിയേറ്റാൽ ഗംഗാ നദിയിൽ മുക്കിവെച്ചാൽ വിഷമിറങ്ങുമെന്ന മാന്ത്രികന്റെ വാക്ക് വിശ്വസിച്ച് 12 മണിക്കൂറോളമാണ് കുട്ടിയെ വെള്ളത്തിൽ താഴ്ത്തിവെച്ചത്. മുളകൾ കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ കെട്ടിയിട്ട നിലയിലുള്ള കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരണപ്പെടുകയും Read More…
ഭാഗ്യക്കേടിന്റെ 13-ാം തീയതി! ലോകമെങ്ങും ഭയപ്പെടുന്ന ആ വെള്ളിയാഴ്ചയ്ക്ക് പിന്നിലെ രഹസ്യമെന്ത്?
2026-ലെ രണ്ടാമത്തെ ‘ഫ്രൈഡേ ദി 13th’ (വെള്ളിയാഴ്ചയും 13-ാം തീയതിയും ചേർന്നു വരുന്ന ദിവസം) ഇന്നലെ കടന്നുപോയി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ നിർഭാഗ്യവുമായും അശുഭകരമായ സംഭവങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ദിവസമാണിത്. ഈ വർഷം (2026) ഫെബ്രുവരി, മാർച്ച്, നവംബർ മാസങ്ങളിൽ 13-ാം തീയതി വെള്ളിയാഴ്ചയായി വരുന്നുണ്ട്. പലർക്കും ഇത് വെറുമൊരു ദിവസം മാത്രമാണെങ്കിലും, അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഇത് വലിയ തോതിലുള്ള ഭയവും ആശങ്കയും നൽകുന്ന ഒന്നാണ്. അന്ധവിശ്വാസത്തിന് പിന്നിലെ കഥ പാശ്ചാത്യ രാജ്യങ്ങളിൽ ‘ഫ്രൈഡേ ദി 13th’ Read More…
ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി; പിടിക്കപെടാതിരിക്കാന്‍ ‘ആത്മാവിനെ തളച്ചു’; മൃഗബലിയും
കര്‍ണാടകയിലെ ചിക്കമഗളുരുവിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നു കുഴല്‍ കിണറിലിട്ടു മൂടി. പിടിക്കപെടാതിരിക്കാന്‍ ആത്മാവിനെ തളയ്ക്കലും മൃഗബലിയും. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ വഴക്കിനൊടുവില്‍ വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ട് പൊലീസും നടുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളുകയായിരുന്നു. Read More…
കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസം ; 15 കാരിയെ ജേഷ്ഠനും ചേച്ചിയും ചേര്‍ന്ന് തല്ലിക്കൊന്നു
രാജ്‌കോട്ട്: ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് 15 കാരിയെ മൂത്ത സഹോദരനും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. ഗുജറാത്തിലെ ജാംനഗര്‍ ജില്ലിയിലെ ഹജംകോറ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശ്രദ്ധാ തഡ്‌വി എന്ന പെണ്‍കുട്ടിയെയാണ് മരണമടഞ്ഞത്. സഹോദരന്‍ രാകേഷും സഹോദരി സവിതയും ചേര്‍ന്നായിരുന്നു കൊലപ്പെടുത്തിയത്. ഇവര്‍ താമസിക്കുന്ന വീടിരിക്കുന്ന ഫാമിന്റെ ഉടമസ്ഥാന്‍ ബിപിന്‍ ബരൈയ്യ ചൊവ്വാഴ്ച രാകേഷിന്റെയും സവിതയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സംഭവം വെളിയില്‍ വന്നത്. ഉടന്‍ തന്നെ ബിപിന്‍ Read More…





