Crime

ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി; പിടിക്കപെടാതിരിക്കാന്‍ ‘ആത്മാവിനെ തളച്ചു’; മൃഗബലിയും

കര്‍ണാടകയിലെ ചിക്കമഗളുരുവിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നു കുഴല്‍ കിണറിലിട്ടു മൂടി. പിടിക്കപെടാതിരിക്കാന്‍ ആത്മാവിനെ തളയ്ക്കലും മൃഗബലിയും. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ വഴക്കിനൊടുവില്‍ വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ട് പൊലീസും നടുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളുകയായിരുന്നു. Read More…

Crime

കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസം ; 15 കാരിയെ ജേഷ്ഠനും ചേച്ചിയും ചേര്‍ന്ന് തല്ലിക്കൊന്നു

രാജ്‌കോട്ട്: ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് 15 കാരിയെ മൂത്ത സഹോദരനും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. ഗുജറാത്തിലെ ജാംനഗര്‍ ജില്ലിയിലെ ഹജംകോറ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശ്രദ്ധാ തഡ്‌വി എന്ന പെണ്‍കുട്ടിയെയാണ് മരണമടഞ്ഞത്. സഹോദരന്‍ രാകേഷും സഹോദരി സവിതയും ചേര്‍ന്നായിരുന്നു കൊലപ്പെടുത്തിയത്. ഇവര്‍ താമസിക്കുന്ന വീടിരിക്കുന്ന ഫാമിന്റെ ഉടമസ്ഥാന്‍ ബിപിന്‍ ബരൈയ്യ ചൊവ്വാഴ്ച രാകേഷിന്റെയും സവിതയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സംഭവം വെളിയില്‍ വന്നത്. ഉടന്‍ തന്നെ ബിപിന്‍ Read More…