Health

ഫാറ്റി ലിവറിനെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ സൂപ്പര്‍ ഫുഡുകള്‍

സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ‘ഫാറ്റി ലിവര്‍ Read More…

Healthy Food

പോഷകങ്ങളുടെ കലവറ;​‍ പക്ഷേ ശരിയായ രീതിയിലാണോ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌? ഗുണം ഇരട്ടിയാക്കാം!

നമ്മുടെ ശരീരത്തിന് എപ്പോഴും പോഷകഗുണങ്ങള്‍ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിന്‍ ഡിയുമൊക്കെ അടങ്ങിയ ഭക്ഷണം വേണം നമ്മള്‍ തിരഞ്ഞെടുക്കാന്‍. എന്നാല്‍ പോഷക ഗുണങ്ങള്‍ നിറഞ്ഞ പല ഭക്ഷണങ്ങളും കഴിയ്ക്കുന്നതിന് ഒരു രീതിയുണ്ട്. ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഇവ ശരീരത്തിന് ഉണ്ടാക്കുക. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം…… * ഗ്രീന്‍ ടീ – നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ അമിതമായ തോതിലും വെറുംവയറ്റിലും കഴിക്കുന്നത് അത്ര Read More…

Healthy Food

കട്ടിയുള്ള മുടി വേണോ? നട്‌സ് കഴിച്ചാല്‍ മതി, പക്ഷേ ഏതൊക്കെ നട്‌സ് കഴിയ്ക്കണം?

മുടി ആരോഗ്യത്തോടെ കൊണ്ടു പോകുക എന്നു പറയുന്നത് വളരെ കഷ്ടപ്പാടേറിയ ജോലി തന്നെയാണെന്ന് പറയാം. എത്ര തന്നെ കെയര്‍ ചെയ്താലും ചിലര്‍ക്ക് വളരെ വിഷമം തരുന്ന രീതിയിലായിരിയ്ക്കും മുടിയുടെ റിസള്‍ട്ട്. പലപ്പോഴും കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോരായ്മകളാകും മുടിയുടെ പ്രശ്നങ്ങള്‍ക്ക്് കാരണം. മുടി വളര്‍ച്ചയ്ക്ക് ശരീരത്തില്‍ എത്തേണ്ട പല പോഷകങ്ങളുമുണ്ട്. ഇവയുടെ കുറവ് മുടി വളരാതിരിയ്ക്കാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് നട്സ്. ചില നട്സ് മുടി വളരാന്‍ ഏറെ ഗുണകരമാണ്……. ഹേസല്‍നട്സ് – മുടി Read More…

Healthy Food

വെജിറ്റേറിയന്‍ ഡയറ്റില്‍ മസിലുണ്ടാക്കണോ? പ്രോട്ടീൻ സമ്പുഷ്ടമായ 7 സസ്യാധിഷ്ഠിത സൂപ്പർഫുഡുകൾ

മസില്‍ വളരാനായി മാംസാഹാരം കഴിക്കണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റിദ്ധാരണയാണ്. മാംസഭക്ഷണത്തെ പ്രോട്ടീന്റെ സ്രോതസായി എല്ലാവരും തിരഞ്ഞെടുക്കമ്പോൾ, നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ആവശ്യത്തിന് ഉതകുന്ന സസ്യ-അധിഷ്ഠിത പ്രോട്ടീന്‍ ഭക്ഷണങ്ങളും ഉണ്ടെന്ന് അറിയുക. ഒ,പ്പം മതിയായ വ്യായാമങ്ങളും വേണം. സസ്യാധിഷ്ഠിത ഭക്ഷണങ്ങളായ പയർവർഗ്ഗങ്ങളും ബീൻസും, അമരന്ത്, ക്വിനോവ, ടോഫു, ടെമ്പെ, മറ്റ് സോയ ഉൽപ്പന്നങ്ങൾ എന്നിവ പേശി വളർത്താൻ സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ സൂപ്പർഫുഡുകളിൽ ഉൾപ്പെടുന്നു. മസിലുണ്ടാക്കാൻ സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടങ്ങൾ ഇതാ.

Lifestyle

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നരച്ച മുടി സ്വാഭാവികമായി കറുക്കാന്‍ സഹായിക്കും

മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. മുടി നരയ്ക്കുന്നതും എല്ലാവരുടേയും പ്രധാന പ്രശ്‌നമാണ്. മികച്ച ഭക്ഷണവും മുടി നരയ്ക്കാന്‍ സഹായിക്കുന്നു. നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം….