Health

2050 ആകുമ്പോഴേക്കും സൂപ്പര്‍ ബഗ്ഗുകള്‍ 39ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുമെന്ന് പഠനം

രോഗം വന്നാല്‍ മരുന്നുകഴിക്കാറുണ്ട്, ചിലരാവട്ടെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മരുന്നില്‍ അഭയം തേടും. അത്തരത്തില്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ വിളിക്കുന്ന പേരാണ് സൂപ്പര്‍ ബഗ്. ഇത്തരത്തിലുള്ള ബഗ്ഗുകളുടെ ആവിര്‍ഭാവം കൊണ്ട് ചികിത്സ ഫലിക്കാതെ മരിക്കുന്നവരുടെ എണ്ണം 2050 ഓടെ 70 ശതമാനം വര്‍ധിക്കുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു. 2025നും Read More…