Featured Sports

29 പന്തിൽ 97 റണ്‍സ് ! കത്തിക്കയറി വൈഭവ്, എറിഞ്ഞിട്ട് ആർച്ചർ; എലിമിനേറ്ററില്‍ ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ

മുല്ലൻപൂരിൽ നടന്ന ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 47 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറി. രാജസ്ഥാൻ ഉയർത്തിയ 244 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 19.2 ഓവറിൽ 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ചുനിന്ന രാജസ്ഥാൻ, വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് രണ്ടാം പന്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഇഷാൻ കിഷനും Read More…

Featured Sports

ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, പ്ലേഓഫിലേക്ക് ഹൈദരാബാദ്; ഇഷാൻ കിഷന് അർധ സെഞ്ച്വറി

ചെന്നൈയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടി. ചെന്നൈ ഉയർത്തിയ 181 റൺസ് എന്ന വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഹെൻറിച്ച് ക്ലാസന്റെയും പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 Read More…

Featured Sports

പിന്തുണയ്ക്കാന്‍ മറ്റൊരു ബാറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ? നിന്നടിച്ചു, സെഞ്ചറിയുമായി കൂപ്പർ, ഒടുവില്‍ തോല്‍വി, ഹൈദരാബാദിന് 33 റൺസ് വിജയം

ഹൈദരാബാദ്∙ എത്ര പൊരുതിയിട്ടും ഒറ്റയാൾ പോരാട്ടത്തിന് ഒരു ടീമിനെ മുഴുവൻ ജയിപ്പിക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബ് കിങ്‌സിനെതിരെയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. കൂപ്പർ കോണോലി തകർപ്പൻ സെഞ്ചറി നേടിയിട്ടും 33 റൺസിനാണ് പഞ്ചാബ് തോൽവി വഴങ്ങിയത്. ഹൈദരാബാദ് മുന്നോട്ടുവെച്ച 236 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിൽ പകുതിയിലധികം റൺസും കോണോലിയുടെ ബാറ്റിൽ നിന്നായിരുന്നു. 59 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും ഏഴ് ഫോറുകളും Read More…

Featured Sports

‘ക്ലാസന്റെ ‘മാസ്, ഹെഡിന്റെ ‘ക്ലാസ്’’; സൺറൈസേഴ്സിന് തുടർച്ചയായ അഞ്ചാം ജയം; പിന്നെയും തോറ്റ് മുംബൈ

വാങ്കഡെ സ്റ്റേഡിയത്തിൽ റയാൻ റിക്കിൾട്ടൻ പൊരുതി നേടിയ തകർപ്പൻ സെഞ്ചറിക്കും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ ഒത്തൊരുമയോടെ ആഞ്ഞടിച്ചപ്പോൾ, ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് അവർ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 18.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തിൽ 76), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65*), അഭിഷേക് ശർമ (24 പന്തിൽ 45), സലിൽ അറോറ Read More…

Featured Sports

സിക്സറുകളുടെ, ഫോറുകളുടെ ‘അഭിഷേകം’; 135 റൺസെടുത്ത് അഭിഷേക്, ബൗളിങ്ങിൽ മലിംഗ ‘തൂക്കി’; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

ഹൈദരാബാദ്∙ അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തോൽപ്പിച്ചു. ഹൈദരാബാദ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ. കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള വൻനിര ഉണ്ടായിരുന്നിട്ടും ഹൈദരാബാദിന്റെ റൺമല മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. ഡൽഹിക്കായി നിതീഷ് റാണ (57), സമീർ റിസ്‍വി (41), കെ.എൽ. രാഹുൽ (37) എന്നിവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. Read More…

Featured Sports

അപ്പീൽ‍ ചെയ്യാതെ ബോളർ, റിവ്യുവിന് ഋതുരാജിനെ നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യന്റ്സ് വീണ്ടും. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാനാണ് സഞ്ജുവിന്റെ കൃത്യമായ ഇടപെടൽ സഹായിച്ചത്. ജെയ്മി ഓവർടൻ എറിഞ്ഞ പന്ത് ബാറ്റിൽ തട്ടിയത് തിരിച്ചറിഞ്ഞ സഞ്ജു അപ്പീൽ ചെയ്തെങ്കിലും ബൗളർ അടക്കമുള്ള മറ്റ് താരങ്ങൾ പ്രതികരിച്ചില്ല. എന്നാൽ റിവ്യൂ എടുക്കാൻ സഞ്ജു ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ നിർബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് വഴങ്ങി എടുത്ത റിവ്യൂവിൽ ബാറ്റിൽ പന്ത് തട്ടിയതായി തെളിയുകയും Read More…

Sports

രണ്ടക്കം കാണാതെ സഞ്ജു പുറത്ത്, ലാസ്റ്റ് ഓവർ‍ ത്രില്ലറിൽ ചെന്നൈ വീണു, ഹൈദരാബാദിന് 10 റണ്‍സ് വിജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 10 റൺസ് വിജയം. ഹൈദരാബാദ് മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ ആറു പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. 30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ആയുഷ് മാത്രെ (30), സർഫറാസ് ഖാൻ (25), ശിവം ദുബെ Read More…