ചൂടും, അന്തരീക്ഷ മലിനീകരണവും ഒക്കെ നമ്മുടെ മുഖ ചര്‍മ്മത്തെ ഓരോ ദിവസവും മലിനമാക്കുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും നമ്മള്‍ ഓരോ ദിവസവും ശ്രദ്ധ കൊടുക്കേണ്ടതാണ്. അമിതമായി വെയില്‍ ഏറ്റാല്‍ മുഖം കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കരിവാളിപ്പിനെ മാറ്റിയെടുത്തില്ലെങ്കില്‍ ചര്‍മ്മത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ട് പോയേക്കാം. സ്ഥിരമായി വെയില്‍ ഏല്‍ക്കുന്നവര്‍ പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക, സ്‌കാര്‍ഫ് കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. ഇതോടൊപ്പം സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാനും മറക്കരുത്. Read More…