ഇപ്പോള്‍ മാമ്പഴത്തിന്റെ സീസണാണ്. പല തരത്തിലുള്ള മാമ്പഴം അരങ്ങ് വാഴുന്ന കാലം. വേനലവധിക്കാലം മാമ്പഴക്കാലം കൂടി ആകുന്നതോടെ കുട്ടികള്‍ക്ക് ആഘോഷമാണ്. മാമ്പഴം കഴിക്കുന്നതിനെ പറ്റി സോഷ്യമീഡിയയില്‍ അടക്കം നല്ലതല്ലെന്ന പ്രചാരമാണ് നടക്കുന്നത്. ഇത് തെറ്റാണെന്ന്ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണത്തിലും പോഷകാംശത്തിലും മുന്‍പന്തിയിലാണ് മാങ്ങ. ഇടത്തരം വലുപ്പമുള്ള പഴുത്ത മാങ്ങയ്ക്ക് കാല്‍കിലോയോളം ഭാരം വരും. അത്ര ഭാരമുള്ള മാമ്പഴത്തിലാവട്ടെ 99 കാലറിയാണുള്ളത്. 25 ഗ്രാം അന്നജം , 23 ഗ്രം പഞ്ചസാര, മൂന്ന് ഗ്രാം നാര്, പ്രോട്ടീന്‍ 0.6 ഗ്രാം Read More…
Tag: Summer food
വേനല്‍ച്ചൂടില്‍ കഴിക്കേണ്ടത് വെള്ളരിക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍
വെള്ളരിക്കയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ ഓട്ട് ഉരുളിയില്‍ കൊന്നപ്പൂവും ചേര്‍ന്നൊരുക്കുന്ന കമനീയമായ വിഷുക്കണിയാണ് ഓര്‍മയില്‍ വരിക. ചൂടുകാലത്ത് ശരീരം വറ്റിവരണ്ടിരിക്കുമ്പോള്‍ ജീവജലം നല്‍കുന്ന സ്വാദിഷ്‌ടമായ പച്ചക്കറിയാണ് വെള്ളരിക്ക. രാസവളങ്ങളും കൃത്രിമ കീടനാശിനികളും ചേര്‍ക്കാതെ ഉണ്ടാക്കിയിരുന്ന വെള്ളരിക്ക, വാഴനാരില്‍ കെട്ടി വീടിന്റെ വിട്ടത്തില്‍ കെട്ടിത്തൂക്കി വര്‍ഷങ്ങളോളം കേടുകൂടാതെ നിന്നിരുന്ന കാഴ്‌ചകള്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കുക്കുമിസ് സറൈറവസ് എന്നാണ് വെള്ളരിക്കയുടെ ശാസ്‌ത്രീയ നാമം. കുക്കുര്‍ബിറ്റേഡിയ കുടുംബത്തില്‍പ്പെട്ടതാണ് വെള്ളരിക്ക. വെള്ളരി കൃഷി പണ്ട് നെല്‍വയലുകളില്‍ മുഖ്യ വിളവെടുപ്പു കഴിഞ്ഞാല്‍ Read More…
ഓരോ ദിവസവും ചൂട് അതികഠിനമാകുന്നു ; അതിജീവിയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. വേനല്‍ ചൂടിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ വിഷമിയ്ക്കുകയാണ് ആളുകള്‍ ഓരോ ദിവസവും. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇപ്പോള്‍. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിയ്ക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കണം. വേനല്‍ക്കാലത്ത് എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിന്റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ Read More…
വേനല്‍ കനക്കുന്നു ; രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പാനീയങ്ങള്‍ കുടിയ്ക്കാം
രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്ക് ചെറിയ രോഗങ്ങള്‍ പോലും വളരെ പെട്ടെന്ന് പിടി കൂടും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അസുഖങ്ങളും വരുന്നത് പതിവാകും. രോഗപ്രതിരോധശേഷി കൂട്ടാന്‍ സാധിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിനും ജ്യൂസുകളും മറ്റ് പാനീയങ്ങളും സഹായിക്കും. കാലാവസ്ഥ മാറുന്ന സമയത്ത് വരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കണം. അതിനായി സഹായിക്കുന്ന പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം. * കുപ്പി വെള്ളരി ജ്യൂസ് – വയറുവേദന, Read More…
ചൂടിന് ആശ്വാസം, ഒപ്പം നിരവധി ആരോഗ്യഗുണങ്ങളും ; കരിമ്പിന്‍ ജ്യൂസിലൂടെ ലഭിയ്ക്കുന്നത്
വേനല്‍ കൂടി കൂടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്്ക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വെള്ളം കുടിയ്ക്കുന്നതോടൊപ്പം തന്നെ പല തരത്തിലുള്ള ജ്യൂസും നമ്മള്‍ കുടിയ്ക്കാറുണ്ട്. ദാഹം ശമിപ്പിയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഗുണം കൂടി നല്‍കുന്ന ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്. ഫൈബറും പ്രോട്ടീനും വൈറ്റമിന്‍ എ, ബി, സിയും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ഇനി പറയുന്ന ചില ഗുണങ്ങള്‍ കൂടി ശരീരത്തിന് ലഭിയ്ക്കും. അവ എന്തൊക്കെയാണെന്ന് Read More…
ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം; വേനല്‍ക്കാലത്തെ ഭക്ഷണം
കാലാവസ്ഥയില്‍ വരുന്ന മാറ്റം നമ്മുടെ ആരോഗ്യത്തെയും ആഹാരരീതിയെയും വളരെയേറെ സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്, ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പ്രകൃതിതന്നെ ഒരോ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷ്യ വിഭവങ്ങള്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പഴങ്ങളും പച്ചക്കറികളും സുലഭമായി ലഭിക്കുന്നതിനുപിന്നിലെ രഹസ്യവും മറ്റൊന്നല്ല. കാലാവസ്ഥയ് അനുസൃതമായ ഭക്ഷണസാധനങ്ങള്‍ നമ്മുടെ ചുറ്റുപാടും ലഭ്യമാണ്. പക്ഷേ, നാം ഇതൊന്നും ശ്രദ്ധിക്കാതെ ഫാസ്റ്റ് ഫുഡിന്റെയും പായ്ക്കറ്റ് രുചിക്കൂട്ടുകളുടെയും പിന്നാലെ പായുകയാണ്. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു. അവര്‍ പിന്‍തുടര്‍ന്നുപോന്ന Read More…