മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ അറസ്റ്റ്ചെയ്തു. സബ് ഇന്‍സ്പെക്ടറായ ഗോപാല്‍ ബദ്നെയെയും ഐടി ജീവനക്കാരനായ പ്രശാന്ത് ബാങ്കര്‍ എന്ന യുവാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അറസ്റ്റിലായ ടെക്കി യുവാവ് വനിതാ ഡോക്ടറുടെ വീട്ടുടമയുടെ മകനാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരേയും ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെയും അറസ്റ്റ്ചെയ്തത്. അതേസമയം, പുണെയിലെ ഫാംഹൗസില്‍നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും Read More…

