Crime

കാമുകിയെ പഠിപ്പിച്ച് ടീച്ചറാക്കി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; ജീവനൊടുക്കി യുവാവ്, 14 വര്‍ഷത്തെ പ്രണയത്തിന്റെ അന്ത്യം

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിട്ടും കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ് എന്ന യുവാവാണ് ആണ് മരിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെയാണ് കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. തിരസ്കരണം സഹിക്കാനാവാതെ ചതുർഭുജ് വിഷം കഴിച്ചതായി പറയുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും Read More…

Oddly News

14-ാംനിലയുടെ മുകളില്‍ ആത്മഹത്യാ ശ്രമം: 21കാരനെ വിദഗ്ദമായി രക്ഷിച്ച് അയല്‍ക്കാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

നോയിഡയില്‍ അപ്പാര്‍ട്‌മെന്റിന്റെ പതിനാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമം നടത്തിയ 21 കാരനെ അതിവിദഗ്ധമായി രക്ഷിച്ച് അയല്‍ക്കാര്‍. തിങ്കളാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് അയല്‍ക്കാര്‍ സാക്ഷ്യം വഹിച്ചത്. ആത്മഹത്യ ചെയ്യാനായി ബാല്‍ക്കണിയില്‍ നിന്ന യുവാവിനെ നോയിഡയിലെ സൂപ്പര്‍ടെക് കേപ്ടൗണ്‍ സൊസൈറ്റി നിവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നത് പരിസരവാസികള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് സമീപവാസി പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ Read More…