Health

വെറും രണ്ടാഴ്ച പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുമോ? അനുഭവിച്ചറിയാം ആ വ്യത്യാസം !

മധുരം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഈ മധുരം നമ്മുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ. പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന് അത്ഭുതകരമായ മാറ്റം കാണാം. നിങ്ങള്‍ വെറും രണ്ടാഴ്ച മധുരം ഒഴിവാക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ അധികം ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകുന്നതു കാണാം. നിങ്ങളുടെ ഊര്‍ജനില മെച്ചപ്പെടുത്താനും, നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ മുഖത്തിന് സ്വഭാവികമായി ഭംഗിയും തിളക്കവും ലഭിക്കുന്നു. കണ്ണിന് ചുറ്റുമുള്ള വീക്കം കുറയും. ഇനി നിങ്ങള്‍ ശരീരഭാരം Read More…

Lifestyle

ഈ പാനീയങ്ങള്‍ നിങ്ങള്‍ കുടിക്കാറുണ്ടോ? കരളിന്റെ ആരോഗ്യം നശിക്കും, രോഗങ്ങൾ പിന്നാലെ

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിനു ദോഷം വരുത്തുന്ന പാനീയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം….. * മദ്യം – കരള്‍നാശത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. Read More…

Healthy Food

പഞ്ചസാര എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള 8 ലളിതവഴികൾ, വിദഗ്ദ്ധർ പങ്കുവെക്കുന്നു

മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ഏറ്റവും മികച്ച ഭക്ഷണശീലങ്ങളിൽ ഒന്ന് പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുക എന്നതാണ്. പ്രത്യേകിച്ചും അരിഭക്ഷണം ധാരാളം കഴിക്കുന്ന മലയാളികള്‍. ഭക്ഷണത്തിലെ പഞ്ചസാരയുടെ അമിതമായ ഉപഭോഗം മൂഡ് ഡിസോർഡർ, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം വരെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും രോഗം നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിക്കാന്‍ സാദ്ധ്യതകൂടി ഉണ്ടെങ്കിൽ പഞ്ചസാര ഈ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. നോയ്ഡയിലെ ശാരദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനുമായ ഡോ. ശ്രേയ് കുമാർ ശ്രീവാസ്തവ് പഞ്ചസാര ഉപേക്ഷിക്കാൻ സഹായിക്കുന്ന Read More…

Health

പഞ്ചസാര നിങ്ങളെ പെട്ടെന്ന് വൃദ്ധരാക്കും; ചര്‍മ്മത്തെ ബാധിക്കും, പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?

മധുര പലഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവരെ ദോഷകരമായി ബാധിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ പഞ്ചസാര ചര്‍മ്മത്തെ നശിപ്പിക്കുന്നു. പഞ്ചസാര ചര്‍മ്മത്തിന്റെ പ്രായമാകല്‍ ത്വരിതപ്പെടുത്തുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ഘടനയുടെ സംരക്ഷണ പാളിയെ നശിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാരയും ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം? അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന് നോക്കാം. പഞ്ചസാര ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങിയ പ്രോട്ടീനുകളുമായി പഞ്ചസാര ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്നറിയപ്പെടുന്ന ഒരു പ്രക്രിയ സംഭവിക്കുന്നു . ഈ Read More…

Health

പഞ്ചസാര പുകയിലയ്ക്ക് സമാനം: വിട്ടുമാറാത്ത രോഗങ്ങളുടെ കാരണക്കാരനും

ചെറുപ്പത്തിലേ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത യഥാക്രമം 35% വരെ കുറയ്ക്കുമെന്ന് പുതിയ പഠനം . ടൈപ്പ് 2 പ്രമേഹം എന്നത് വിട്ടുമാറാത്ത അവസ്ഥയാണ്, അവിടെ ശരീരം ഇന്‍സുലിന്‍ (ഹോര്‍മോണ്‍) പ്രതിരോധിക്കും അല്ലെങ്കില്‍ വേണ്ടത്ര ഉത്പാദിപ്പിക്കില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗവും മറ്റ് സങ്കീര്‍ണതകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ധമനികളിലൂടെ രക്തം സാധാരണയേക്കാള്‍ ഉയര്‍ന്ന അളവില്‍ ഒഴുകുന്ന ഒരു അവസ്ഥയാണ്. ഇത് ഹൃദയത്തിലും Read More…

Health

നിങ്ങള്‍ മധുരത്തിന് അഡിക്ടാണോ ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

മധുരത്തിന് അഡിക്ടാകുക എന്നത് ലഹരിയ്ക്ക് അഡിക്ടാകുന്നതു പോലെ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം ആവാം എന്ന തോന്നല്‍ ഉണ്ടോ ? എങ്കില്‍ ഇത് മധുരത്തിന് അഡിക്ടായ ഒരാളുടെ ലക്ഷണമാണ്. ചിലയാളുകള്‍ ഒരു ദിവസം പല സമയത്തും മധുരം കഴിക്കാറുണ്ട്. ഉദാഹരണത്തിന് ആഹാരം കഴിക്കുമ്പോള്‍, വാഹനം ഓടിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ ദൈനംദിന പ്രവൃത്തികളിലൊക്കെ മധുരത്തെ കൂടി ആശ്രയിക്കുന്നതായി കാണാം. എന്നാല്‍ ഈ രീതി ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. ഞരമ്പിലൂടെ സംജ്ഞാ Read More…