മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് Read More…
Tag: Students
ക്ലാസില്‍ വട്ടത്തിലിരുന്ന് 9-ാം ക്ലാസിലെ പെണ്‍കുട്ടികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹപാഠിയായ പെണ്‍കുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. വലിയ ഞെട്ടലിലും ആശങ്കയിലുമാണ് മാതാപിതാക്കള്‍. സ്കൂളില്‍ പോയ കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യത്തെ ചോദ്യം. കുട്ടികള്‍ക്ക് Read More…
മദ്യശാലയിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ; വീഡിയോ വൈറലായി
പന്ന (മധ്യപ്രദേശ്): സ്കൂൾ യൂണിഫോം ധരിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഒരു പ്രാദേശിക മദ്യശാലയിൽ നിന്ന് പരസ്യമായി മദ്യം വാങ്ങാൻ ശ്രമിക്കുന്നതിന്റെ ഒരു വീഡിയോ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയപ്പെടുന്നത്. സി.എം. റൈസ് സ്കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ മദ്യശാലയുടെ കവാടത്തിൽ നിന്ന് യാതൊരു മടിയുമില്ലാതെ മദ്യം ആവശ്യപ്പെടുന്നതും, കടയുടമ ഇതിന് തടസ്സം പറയാത്തതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരുടെ അഭിപ്രായത്തിൽ, മേഖലയിലെ മദ്യക്കരാറുകാർ പൂ നിയമലംഘിച്ചാണ് പ്രവർത്തിക്കുന്നത്. Read More…
‘അച്ചടക്കം ഉറപ്പാക്കാൻ രണ്ടടി കൊടുക്കാം’; അധ്യാപകൻ ചൂരലെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി, നിരീക്ഷണം രക്ഷിതാവ് നൽകിയ പരാതിയില്‍
കൊച്ചി: സ്കൂൾ അച്ചടക്കത്തിന്റേയും കുട്ടികളെ തിരുത്തലിന്റേയും ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ് തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ട്. കുട്ടികളെ സ്കൂളിൽ ചേർത്ത് അധ്യാപകരുടെ ശിക്ഷണത്തിലേക്ക് വിടുമ്പോൾ ഈ അധികാരങ്ങളും അവർക്ക് രക്ഷിതാക്കൾ കൈമാറുന്നുണ്ട്. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയതിനെത്തുടർന്ന് അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ഈ നിരീക്ഷണം. മൂന്ന് വിദ്യാർഥികൾ തമ്മിൽ തുപ്പിയും വടി ഉപയോഗിച്ച് തല്ലിയും Read More…
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടി പെൺകുട്ടികൾ : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഗ്രേറ്റർ നോയിഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വൻതീപിടുത്തം. മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക്-3 ഏരിയയിലുള്ള അന്നപൂർണ ഗേൾസ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എസി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അതേസമയം, സംഭവസമയത്ത് നിരവധി പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Read More…
വിദ്യാർത്ഥികളെ കൂട്ട ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ; ലൈംഗികാവയവങ്ങളുടെ ചിത്രത്തിന് 70,000 രൂപ പ്രതിഫലം
ഇൻഡ്യാനയിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 31 കാരിയായ അധ്യാപിക അറസ്റ്റിൽ. മാർട്ടിൻസ്‌വില്ലെ സ്‌കൂളിൽ പകരക്കാരിയായെത്തിയ മുൻ അധ്യാപിക ബ്രിട്ടാനി ഫോർട്ടിൻബെറിയാണ് വിദ്യാർത്ഥികളെ കൂട്ട ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. നിരവധി ആരോപണങ്ങളാണ് ഫോർട്ടിൻബെറിക്കെതിരെ ഉയർന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ പത്തിലധികം ബാലപീഡന കുറ്റങ്ങളും, പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ കാര്യങ്ങൾ നൽകിയതിന് എട്ട് എണ്ണവും, പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനു അഞ്ച് കേസുകളും, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെട്ടതിനു ഒരു കേസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. 2023 Read More…
എന്റെ ഭാഗത്തും തെറ്റുണ്ട്! വിദ്യാർത്ഥികളുടെ മോശം പ്രകടനം- ഏത്തമിട്ട് ഹെഡ് മാസ്റ്റർ- വീഡിയോ
പരീക്ഷയിൽ തന്റെ സ്കൂളിലെ വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ച്ചവെച്ചതിന്റെ പേരിൽ സ്വയം പഴിചാരി സ്കൂൾ ഹെഡ് മാസ്റ്റർ. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്കുമുന്നിൽ നിന്ന് ഏത്തമിടുന്ന ഹെഡ്മാസ്റ്ററിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയനഗരം സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് രാവിലെ അസംബ്ലിയിൽ വിദ്യാർത്ഥികളുടെ അച്ചടക്കവും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പരീക്ഷയിലെ മോശം ഫലങ്ങളിൽ അദ്ദേഹം സങ്കടം പ്രകടിപ്പിച്ചു, മാത്രമല്ല കുട്ടികളെ അവരുടെ വീട്ടിലും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അഭ്യർത്ഥിച്ചു. ഇക്കാലത്ത്, എത്രയൊക്കെ കർശന നിയമങ്ങൾ Read More…
‘ഥാറിന്’ മുകളിൽ കയറി വിദ്യാർത്ഥികളുടെ മാസ്സ് എൻട്രി: പിന്നാലെ തെറിച്ച് താഴേക്ക്, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ
കാലം മാറിയതോടെ നിരവധി ന്യു ജനറേഷൻ ട്രെൻഡുകളും ഉടലെടുത്തു. പണ്ടൊക്കെ സ്കൂൾ- കലാലയ ജീവിതം പേടിയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കണ്ടിരുന്നതെങ്കിൽ ഇന്ന് കുട്ടികൾക്ക് തങ്ങളുടെ എന്ത് വികാര പ്രകടനങ്ങളും നടത്താൻ കഴിയുന്ന ഇടങ്ങളായി മാറികഴിഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന വിടവാങ്ങൽ ചടങ്ങുപോലും ഇന്ന് കുട്ടികൾക്ക് വെറും അഭ്യാസപ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കാനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകൾ നിറയ്ക്കാനുമുള്ള അവസരമായി മാറിയിരിക്കുകയാണ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ നടത്തുന്ന ഇത്തരം അവിവേകങ്ങൾ പലപ്പോഴും വലിയ അപകടത്തിലേക്ക് Read More…








