ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചതായി ചൈനയുടെ അവകാശവാദം. പുതിയ വാക്‌സിന്‍ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുമെന്നാണ് ചൈന പറയുന്നത്. ധമനികളുടെ ഭിത്തിയില്‍ കൊളസ്‌ട്രോളും കാല്‍സ്യവും മറ്റു വസ്തുക്കളും അടിഞ്ഞാണ് അതിറോസ്‌ക്ലീറോസിസ് ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി ധമനികളുടെ ഭിത്തികള്‍ ക്രമേണ കഠിനമാകും. ഇതു രക്തയോട്ടം തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ധമനി തടസങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെങ്കിലും ചികിത്സയ്ക്കായി ഇപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകള്‍ ആവശ്യമാണ്. ഈ അവസ്ഥ Read More…
Tag: stroke
സൂപ്പര്‍ ഫിറ്റായിട്ടും 30 കഴിഞ്ഞ പുരുഷന്മാരില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു ! എങ്ങനെ ചെറുക്കാം ?
ഇന്നത്തെ യുവതലമുറ ആരോഗ്യവും ഫിറ്റ്നസും കാര്യമായി ശ്രദ്ധിക്കുന്നവരാണ്, പ്രത്യേകിച്ച് 30 കടന്ന പുരുഷന്‍മാര്‍. എന്നാല്‍ സൂപ്പര്‍ ഫിറ്റായിട്ടും 30നും 39നും ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായിയാണ് പഠനം സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയര്‍ന്ന നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എന്‍എച്ച് എസിന്റെ പഠനം വ്യക്തമാക്കുന്നു. സമപ്രായക്കാരായ സ്ത്രീകളില്‍ വെറും 1 ശതമാനമാണെന്നിരിക്കെ പുരുഷന്‍മാരില്‍ 25 ശതമാനമാണ് സ്ട്രോക്ക് സാധ്യത. ബ്രിട്ടനില്‍ മാത്രം ഒരോ 5 മിനിറ്റിലും ഒരാള്‍ക്കെന്ന കണക്കിലാണ് സ്ട്രോക്ക് ഉണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 38,000 പേര്‍ക്കാണ് സ്ട്രോക്ക് Read More…
പെട്ടെന്നുള്ള കുഴഞ്ഞുവീണു മരണം: ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍
കുഴഞ്ഞുവീണു മരണം ഇപ്പോള്‍ സ്ഥിരം കാണുന്ന വാര്‍ത്തയാണ്. മനുഷ്യന്‍ നിമിഷനേരം കൊണ്ട് മരിച്ചു വീഴുന്ന സംഭവങ്ങളാണ് അതിലധികവും. ജോലി ചെയ്യുമ്പോഴും, വ്യായാമത്തിനിടയിലും, നൃത്തം ചെയ്യുമ്പോഴും, സംസാരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഹൃദയാഘാതം നിമിത്തം മരിച്ചു വീഴുന്നു. ഇതിനെല്ലാം കാരണം ഹൃദയത്തില്‍ രക്തം എത്താത്തതിനാല്‍ അവരുടെ ധമനികളില്‍ തടസ്സം ഉടലെടുക്കുന്നതും ഒപ്പം ശരീരത്തില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടാകുന്നതുമാണ്. ഇത്തരക്കാര്‍ക്ക് വൈദ്യസഹായം ഉടനെ ലഭ്യമായിലെങ്കില്‍ മരണ സാധ്യത ഏറെയാണ് . ചീത്ത കൊളസ്ട്രോള്‍ ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അത് ശരീരത്തില്‍ കൂടാതിരിക്കാന്‍ Read More…
ഈ നിശബ്ദ ലക്ഷണങ്ങളുണ്ടോ? പക്ഷാഘാതമാകാം, അറിയുക ഇക്കാര്യങ്ങള്‍
നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്‌സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്നാമത്തേത് ഇസ്‌കീമിക് സ്‌ട്രോക്. 85 ശതമാനത്തില്‍ അധികം സ്‌ട്രോക്കുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്‌ട്രോക്ക് എന്ന് പറയുന്നത്. രണ്ടാമത്തേത് ഹെമറാജിക് സ്‌ട്രോക്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് Read More…
ആര്‍ത്തവം 13 വയസ്സിനു മുന്‍പ് ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത കൂടുതല്‍
ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ആര്‍ത്തവം 13 വയസ്സ് തികയുന്നതിനു മുന്‍പ് ആരംഭിക്കുന്നത് പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്ന് പഠനം. 11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യത. നിരീക്ഷണ പഠനം മാത്രമായതിനാല്‍ Read More…
സ്ത്രീകളില്‍ സ്‌ട്രോക്ക് ഉണ്ടാകുന്നതിന് മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം
മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തയോട്ടം പെട്ടന്ന് തടസപ്പെടുകയോ ഗണ്യമായി കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. തന്‍മൂലം മരണം വരെ സംഭവിച്ചേക്കാം. സ്‌ട്രോക്ക് ഇന്ന് ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് സ്‌ട്രോക്ക് കണ്ട് വരുന്നത്. അഞ്ചില്‍ 2 സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാണുന്നു. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. രക്തതാതിസമ്മര്‍ദ്ദം, ഗര്‍ഭധാരണം, ഗര്‍ഭനിരോധന മരുന്നുകള്‍ എന്നിവ സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായുള്ള അടയാളങ്ങളെ ഫാസ്റ്റ് എന്ന ചുരുക്കപ്പേരിലാണ് വിളിക്കുന്നത്. മുഖം തൂങ്ങുന്ന Read More…
ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക; ഇത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം
സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം. പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക. പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് Read More…