വഴിയോരത്ത് ഭേൽപുരി വിൽപ്പന നടത്തുകയായിരുന്ന കച്ചവടക്കാരനെ ഒരാൾ മർദിക്കുകയും ഭക്ഷണസാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. വഴിയോര കച്ചവടക്കാരന്റെ അടുത്തെത്തിയ ആൾ ഇയാളെ മർദിച്ച ശേഷം ഭേലിനായി തയ്യാറാക്കി വച്ചിരുന്ന ചേരുവകൾ പൂർണ്ണമായും റോഡിലേക്ക് തട്ടിമറിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയമത്രയും കച്ചവടക്കാരൻ നിസഹായനായി നോക്കിനിൽക്കുന്നതും സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി തുടരുന്നതും വീഡിയോയിലുണ്ട്. ഭക്ഷണസാധനങ്ങൾ മുഴുവൻ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. Read More…

