ജീവിക്കാന്‍ വേണ്ടി തിന്നണമെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്. അല്ലാതെ തിന്നാന്‍ വേണ്ടി ജീവിക്കണമെന്നല്ല. അമിതമായി ഭക്ഷണം കഴിച്ചതാണ് ചൈനയില്‍ 24 കാരി പാന്‍ സിയാവോട്ടിംഗയുടെ ജീവന്‍ നഷ്ടമാക്കിയതെന്നാണ് കേള്‍ക്കുന്നത്. കാഴ്ചക്കാരുടെ ആസ്വാദനത്തിനായി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്ട്രീമര്‍ മുക്ബാംഗില്‍ സ്പെഷ്യലൈസ് ചെയ്ത ഈ ചൈനാക്കാരി ലൈവ് സ്ട്രീമിനിടെയായിരുന്നു മരണമടഞ്ഞത്. മുമ്പ് വീട്ടുജോലി ചെയ്തിരുന്ന പാന്‍ സിയാവോട്ടിംഗിന്റെ മരണകാരണം ദഹിക്കാത്ത ഭക്ഷണം അമിതമായത് മൂലമാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഈ മാസമാദ്യമായിരുന്നു മരണം. അമിതഭക്ഷണത്തിന്റെ ദോഷവും ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നതിനുള്ള Read More…