Oddly News

കാട്ടാനയോട് നാട്ടുകാരുടെ കൊടുംക്രൂരത: വാലിൽ വലിച്ചും കല്ലെറിഞ്ഞും മർദ്ദനം, നടപടിയെടുത്ത് അധികൃതർ

നാട്ടിലിറങ്ങിയ കാട്ടാനയെ അതിക്രൂരമായി മർദ്ദിച്ച് പ്രദേശവാസികൾ. പശ്ചിമ ബംഗാളിലെ ജൽപ്പാഗുരിയിലാണ് സംഭവം. ശനിയാഴ്ച അപൽചന്ദ് വനമേഖലയിൽ നിന്ന് പ്രദേശത്തേക്ക് കടന്ന ആനയാണ് നാട്ടുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും സാന്നിധ്യത്തിലായിരുന്നു നാട്ടുകാർ അക്രമം അഴിച്ചുവിട്ടത്. ആനയെ വാലിൽ പിടിച്ച് വലിക്കുകയും കല്ലെറിയുകയും ചെയ്ത നാട്ടുകാർ ജെസിബി ഉപയോഗിച്ച് ആനയെ പിന്തുടരുകയും പ്രകോപിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു ജെസിബി ഡ്രൈവറെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് അധികാരികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്താനാണ് Read More…