Lifestyle

ഞങ്ങൾക്കെതിരെ നാടകമോ? ബോധവൽക്കരണ നാടകത്തിനിടെ നടനെ സ്റ്റേജിലെത്തി നായ കടിച്ചു

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.  തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണ പരിപാടിയിൽ തന്റെ ഏകപാത്ര നാടകമായ ‘പേക്കാലം’ അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണൻ. നാടകാവതരണത്തിനിടെയാണ് സംഭവം. നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. നാടകത്തിൽ തെരുവ് Read More…

Featured Good News

താജ്മഹൽ പാലസ് ഹോട്ടല്‍ മുറ്റത്ത് കിടന്നുറങ്ങുന്ന തെരുവ് നായ ! രത്തൻ ടാറ്റയുടെ മൃഗസ്നേഹം- ഹൃദയസ്പര്‍ശിയായ ചിത്രം

ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന അന്തരിച്ച രത്തൻ ടാറ്റയ്ക്ക് നായ്ക്കളോടും തെരുവ് മൃഗങ്ങളോടുമുള്ള സ്നേഹം പേരുകേട്ടതാണ്. ഇവിടെ മുംബൈയിലെ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ പ്രസാധകയും എഡിറ്ററുമായ ഫർസാന കോൺട്രാക്ടർ കണ്ട ഒരു കാഴ്ച തന്റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒരു വികാരഭരിതമായ പോസ്റ്റകയി അവര്‍ പങ്കുവച്ചു. ഹോട്ടലിന് പുറത്ത് താൻ കണ്ട കാഴ്ചകൾ ഓർമ്മിച്ചുകൊണ്ട് അവർ എഴുതി, “ഇന്നലെ രാത്രി ഞാൻ താജിൽ നിന്ന് ഇറങ്ങുമ്പോൾ, റോണി പൂമുഖത്ത് സമാധാനത്തോടെ ഉറങ്ങുകയായിരുന്നു, ബീമറുകളും ജാഗുകളും വണ്ടിയോടിച്ചു Read More…

Crime

നടക്കാനിറങ്ങിയ 70കാരനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ദാരുണസംഭവം

അതിരാവിലെ നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കര്‍ണാടകയിലെ കൊടിഗെഹള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സീതപ്പ (70)യാണ് കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ ഉറക്കം കിട്ടാതെ അസ്വസ്ഥനായ സീതപ്പ നടന്നിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. റോഡിലേക്കിറങ്ങിയതിന് പിന്നാലെയാണ് തെരുവുനായ്ക്കളുടെ കൂട്ടം അദ്ദേഹത്തെ ആക്രമിച്ചത്. എട്ടോളം നായ്ക്കളുടെ കൂട്ടത്തിന് മുന്നിലാണ് സീതപ്പ ചെന്ന്പെട്ടുപോയതെന്ന് പൊലീസ് പറയുന്നു. മുഖത്തും കൈകളിലും കാലുകളിലും ആഴത്തിലുള്ള കടിയേറ്റു. ശരീരത്തിലെ മാംസം നായ്ക്കള്‍ കടിച്ച് കീറിയെന്നും പൊലീസ് പറയുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് Read More…

Crime

തെരുവുനായ്ക്കളെ പകല്‍ ദത്തെടുക്കും; രാത്രി കൊന്നുതിന്നും; ഒടുവില്‍ യുവതിക്ക് പിടിവീണു

കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ. സഹജീവികളോട് അതിരില്ലാത്തെ സ്നേഹമുള്ളവരുണ്ട്. തെരുവുനായ്ക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ദത്തെടുക്കും . മറ്റുള്ളവര്‍ കാണ്‍കെ അവയെ സ്നേഹത്തോടെ ഊട്ടും. മറോടണച്ച് വീട്ടില്‍ കൊണ്ടുപോകും. വീട്ടിലെത്തിയാല്‍ പക്ഷേ കഥമാറും. നിന്ന നില്‍പ്പില്‍ കശാപ്പ് ചെയ്യും. നല്ല മസാല ചേര്‍ത്ത് പാകം ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് തിന്നു തീര്‍ക്കും . പറഞ്ഞുവരുന്ന് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലുള്ള സിക്‌സുവാനെ കുറിച്ചാണ്. തെരുവുനായ്ക്കളെ കൊന്നുതിന്നതിന്റെ പേരില്‍ ഇപ്പോള്‍ നടപടി നേരിടുകയാണ് സിക്സുവാന്‍. ലിയോണിങ്ങിലെ അറിയപ്പെടുന്നൊരു Read More…

Oddly News

മുന്‍സിപ്പാലിറ്റി പിടികൂടിയ തെരുവുനായ്ക്കളെ വാഹനത്തിൽ നിന്ന് മോചിപ്പിച്ച് യുവാവ്; വീഡിയോ- രോഷാകുലരായി സോഷ്യൽ മീഡിയ

കേരളത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിവരുകയാണ്. നിരവധി ആളുകൾക്കാണ് ഇവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ഓരോ ദിവസവും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പൊതുനിരത്തുകളിൽ പോലും ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് ഡൽഹിയിൽ നിന്നും വൈറലായ ഒരു ദൃശ്യം സോഷ്യൽ മീഡിയയെ രോഷം കൊള്ളിച്ചത്. സർവൈലൻസ് വാഹനത്തിൽ നിന്ന് തെരുവ് നായ്ക്കളെ മോചിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പരക്കെ വിമർശനത്തിന് കാരണമായത്. സർവൈലൻസ് വാഹനത്തിന് പിന്നാലെ Read More…