ഭാര്യയുടെ അമിതമായ തെരുവുനായകളോടുള്ള സ്നേഹം കാരണം തന്റെ ജീവിതം നശിച്ചെന്നും അതൊകൊണ്ട് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് 41കാരന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്ന തെരുവുനായ്ക്കള്‍ തന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തിയെന്നും പൊതുസമൂഹത്തില്‍ അപമാനിതനായെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു. ആദ്യം ഒരു തെരുവുനായയെയാണ് ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ കൂടുതല്‍ നായ്ക്കളെ വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. നായവളര്‍ത്തല്‍ വിലക്കിയിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്കാണ് ഭാര്യ ഈ നായ്ക്കളെയെല്ലാം കൊണ്ടുവന്നതെന്നും അവയ്ക്ക് ഭക്ഷണം പാചകം ചെയ്യാനും വൃത്തിയാക്കാനും പരിപാലിക്കാനും തന്നെ നിര്‍ബന്ധിച്ചെന്നും Read More…
Tag: Stray Dog
ഡൽഹി യൂണിവേഴ്സിറ്റി ക്ലാസ് മുറിയിൽ തെരുവ് നായ! വിദ്യാർത്ഥികൾക്ക് അസ്വസ്ഥത, സുപ്രീംകോടതി ജഡ്ജിയെ കാണിക്കണമെന്ന് കമന്റ്
ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിക്കുമ്പോൾ ഒരു തെരുവ് നായ അലസമായി ക്ളാസിലൂടെ നടന്നുപോകുന്ന വീഡിയോ വൈറലായി. തെരുവ് നായകളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനത്തെച്ചൊല്ലി രാജ്യമെമ്പാടും നടക്കുന്ന ചർച്ചകൾക്കിടയിൽ പുറത്തുവന്ന ഈ ക്ലിപ്പ് ഓൺലൈനിൽ ശക്തമായ പ്രതികരണങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വീഡിയോയിൽ, വിദ്യാർത്ഥികൾ അവരുടെ ബെഞ്ചുകളിൽ ഇരിക്കുമ്പോൾ ഒരു നായ ക്ലാസ് മുറിയിൽ ചുറ്റിനടക്കുന്നതും, വിദ്യാർത്ഥികളില്‍ അസ്വസ്ഥതയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും കാണാം. ചില വിദ്യാർത്ഥികൾ അടക്കം പറയുന്നതും കേൾക്കാം, നായ തിരിഞ്ഞ് ഒരു Read More…
തെരുവ് നായ്ക്കള്‍ ബാലികയെ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു- നടുക്കുന്ന വീഡിയോ
പൂനെയിലെ വഡ്ഗാവ്ശേരി ഏരിയയിൽ കളിച്ചുകൊണ്ടിരുന്ന ഒരു ചെറിയ പെൺകുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ നാല് തെരുവ് നായ്ക്കളുടെ ഒരു കൂട്ടം പെട്ടെന്ന് അവരെ ആക്രമിക്കുന്നതായി കാണാം. പെൺകുട്ടികളിൽ ഒരാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, മറ്റേയാളെ നായ്ക്കൾ പിടികൂടി കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. WARNING! Visuals May Disturb Some Viewers ഭാഗ്യവശാൽ, രണ്ട് പേർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പെൺകുട്ടിയെ നായ്ക്കളിൽ നിന്ന് Read More…
കളി കാട്ടില്‍ മതി …. തെരുവ് നായ പുള്ളിപ്പുലിയെ 300 മീറ്ററോളം വലിച്ചിഴച്ചു !
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടി. ഈ ‘പോരാട്ടത്തിൽ’ നായ വിജയിക്കുകയും പുള്ളിപ്പുലിയെ 300 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു. നാസിക്കിലെ നിഫാദിൽ നടന്ന ഈ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ആഴ്ച ആദ്യം പുള്ളിപ്പുലി പ്രദേശത്തേക്ക് കടന്നു കയറിയപ്പോഴാണ് സംഭവം നടന്നത്. നായ ശക്തമായി തിരിച്ചടിക്കുകയും, പുള്ളിപ്പുലിയെ കടിച്ചു പിടിച്ച് ഒരുപാട് ദൂരം വലിച്ചിഴക്കുകയും ചെയ്തു. നായയുടെ പെട്ടെന്നുള്ള ആക്രമണത്തെ ചെറുക്കാൻ കഴിയാതെ പുള്ളിപ്പുലി ഒടുവിൽ സ്വയം രക്ഷപ്പെട്ട് ഓടിപ്പോയെന്ന് Read More…
തെരുവുനായയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ചാടിയ ജർമ്മൻ ഷെപ്പേർഡ്; വീഡിയോ
തെരുവുനായ്ക്കളുടേയും വളർത്തുനായകളുടെയും ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഈ സാഹചര്യത്തിൽ, തെരുവ് നായയിൽ നിന്ന് ഒരു കൂട്ടം കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തുന്ന ജർമ്മൻ ഷെപ്പേർഡ് നായയുടെ ഹൃദയസ്പർശിയായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ഒരു തെരുവ് നായയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഈ നായ ചാടിയിറങ്ങുന്ന ദൃശ്യങ്ങളാണ് X-ൽ പങ്കുവെച്ചിരിക്കുന്നത്. ഒരു അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ ജർമ്മൻ ഷെപ്പേർഡ് ശാന്തനായി ഇരിക്കുന്നതും താഴെയുള്ള തെരുവ് ശ്രദ്ധിക്കുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഒരു കൂട്ടം കുട്ടികൾ ഓടിപ്പോകുന്നത് കണ്ടതും നായ പെട്ടെന്ന് Read More…
സ്കൂളില്‍ വിളമ്പിയത് തെരുവുനായ തലയിട്ട ഉച്ചഭക്ഷണം; പിന്നാലെ പേവിഷബാധയ്ക്ക് 78 കുട്ടികള്‍ക്ക് കുത്തിവയ്പ് !
ഛത്തീസ്ഗഢിലെ ബലോഡബസാർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ തെരുവുനായ തലയിട്ടു. ഇത് കണ്ട കുട്ടികള്‍ സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും അത് വകവയ്ക്കാതെ അതേ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് വിളമ്പി. വിവരം കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെ സംഭവം വലിയ പ്രതിഷേധമായി. പിന്നാലെ സ്കൂളിലെ 78 കുട്ടികള്‍ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു. ആകെ 84 വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുവെന്നാണ് വിവരം. വിദ്യാർത്ഥികൾ വീട്ടിലെത്തി സംഭവം പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ മാനേജ്‌മൻ്റ് കമ്മിറ്റി Read More…
15,000അടി ഉയരത്തില്‍ ഒറ്റപ്പെട്ടുപോയി; എവിടെ നിന്നോ വന്ന ഒരു തെരുവ് നായ മലമുകളില്‍ വഴികാട്ടി…!
പലപ്പോഴും കാരുണ്യമില്ലാത്ത മനുഷ്യര്‍ ആട്ടിപ്പായിക്കുകയും തല്ലിയോടിക്കുകയും ചെയ്യുന്ന തെരുവ്നായ്ക്കള്‍ മനുഷ്യര്‍ക്ക് എല്ലാക്കാലത്തും തലവേദനയും അതൃപ്തിയുമാണ്. എന്നാല്‍ എല്‍ ഗുറോ ഇംഗ്ളിസ് എന്ന് ഓണ്‍ലൈനില്‍ പരിചയപ്പെടുത്തിയിട്ടുള്ള ഒരു മലകയറ്റക്കാരന്റെ അനുഭവം വെച്ചുനോക്കുമ്പോള്‍ ആ തെരുവ് നായയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലാറ്റിനമേരിക്കയിലെ പെറുവിലെ ആന്‍ഡെസ് പര്‍വതത്തില്‍ 15,000 അടി മുകളില്‍ കുടുങ്ങിപ്പോയ ഇയാള്‍ക്ക് താഴേയ്ക്കുള്ള വഴി കാട്ടിക്കൊടുത്തത് ഒരു തെരുവ്നായയായിരുന്നു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എല്‍ ഗ്യൂറോ ഇംഗ്ലീസ് അല്ലെങ്കില്‍ ദി ബ്ലോണ്ട് ഇംഗ്ലീഷ്മാന്‍ എന്ന് ഓണ്‍ലൈനില്‍ Read More…
ഭാരം 100 കിലോ, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ; ഇതിനേക്കാള്‍ മടിയനായ ഒരു തെരുവ് നായ ഉണ്ടോ?
ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മടിയനായ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തെരുവ് നായ സന്ധിവേദന കൊണ്ടു വിഷമിക്കുകയാണ്. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ താമസിക്കുന്ന ക്രുഗെറ്റ്സ് എന്ന തെരുവ് നായയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവിധം തടിയാണ് ക്രുഗെറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നായയുടെ പ്രശ്നം. റഷ്യയിലെ നിസ്നി നോവ്ഗൊറോഡിലെ സന്നദ്ധപ്രവര്‍ത്തകരാണ് അടുത്തിടെ ഈ തെരുവ് നായയെ കണ്ടെത്തിയത്. അത് എല്ലാ രാത്രിയും വേദനകൊണ്ട് അലറിവിളിക്കുകയാണ്. അസഹനീയമായ സന്ധി വേദന കാരണം കഷ്ടിച്ച് നാല് Read More…








