കോളിഫ്ളവര്‍ കഴിക്കുന്നവര്‍ക്ക് അറിയാമായിരിക്കും, ഫ്രിഡ്ജില്‍ കുറച്ച് ദിവസങ്ങള്‍ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുന്ന കോളിഫ്ളവറിന്റെ ഉപരിതലത്തിലാകെ പ്രത്യക്ഷപ്പെടുന്ന പാടുകള്‍. മഞ്ഞ നിറത്തില്‍ തുടങ്ങി തവിട്ടും കറുപ്പും നിറങ്ങളില്‍ കാണുന്ന ഈ പാടുകള്‍ പൂപ്പലാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്താണ്? ആപ്പിള്‍ മുറിച്ച് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ അത് തവിട്ട് നിറമാകുന്നതായി കാണാറില്ലേ. ഇങ്ങനെ സംഭവിക്കുന്നത് ഓക്സിഡേഷന് നടക്കുന്നതിന്റെ ഫലമായിയാണ്. അത്തരത്തില്‍ തന്നെയാണ് കോളിഫ്ളവറന്റെ മുകളിലും കറുത്ത പാടുകള്‍ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള കോളിഫ്ളവര്‍ കഴിച്ചത് കൊണ്ട് സാധാരണ Read More…