Oddly News

തെരുവു നായകളെ ഊട്ടിവളര്‍ത്തിയ കൗമാരക്കാരിക്ക് അവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

ന്യൂയോര്‍ക്ക്‌: തെരുവ്‌ നായകള്‍ക്ക്‌ അഭയകേന്ദ്രം ഒരുക്കിയ സ്‌ത്രീയുടെ മകള്‍ക്ക്‌ നായകളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ആര്‍ക്കന്‍സാസിലെ അലക്‌സാണ്ടറില്‍ മകായ്‌ല ഫോര്‍ട്ട്‌നര്‍(15) ആണു മരിച്ചത്‌. മകായ്‌ലയും അമ്മ സ്‌റ്റെഫാനി വില്‍ക്കിയും ചേര്‍ന്നാണു തെരുവുകളില്‍ അലഞ്ഞിരുന്ന നായകളെ വീട്ടില്‍ വളര്‍ത്തിയിരുന്നത്‌. അവയ്‌ക്കു തീറ്റികൊടുക്കുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌. നാല്‍പതോളം നായകളെയാണ്‌ അവര്‍ സംരക്ഷിച്ചിരുന്നത്‌. പ്രാദേശിക സമയം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12:15 നാണു പെണ്‍കുട്ടിയെ ആക്രമിക്കുന്നതായുള്ള വിവരം പോലീസിനു ലഭിച്ചത്‌. പോലീസും ആംബുലന്‍സും സ്‌ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി മരിച്ചിരുന്നു.പോലീസ്‌ എത്തിയപ്പോള്‍ നായകള്‍ പെണ്‍കുട്ടിയെ വളഞ്ഞനിലയിലായിരുന്നു. ഒടുവില്‍ വെടിവച്ചാണു Read More…