തിരുവനന്തപുരം ശ്രീകാര്യത്തെ പതിനേഴുകാരനായ അഭിരാമിന്റെ കൊലപാതകം അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 16 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. വിദ്യാർഥികൾക്കിടയിലെ പ്രണയത്തർക്കമാണ് ദാരുണമായ അരുംകൊലയിൽ കലാശിച്ചത്. ഒന്നാം പ്രതിയുടെ മുൻകാമുകിയും അഭിരാമിന്റെ സുഹൃത്തും തമ്മിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെയായിരുന്നെങ്കിലും, അയാളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ വഴങ്ങാത്തതിനെ തുടർന്ന് അഭിരാമിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ Read More…

