Featured Sports

ടെസ്റ്റ്, വൺഡേ, ട്വന്റി20.. ക്രിക്കറ്റിൽ പുതിയ ഫോർമാറ്റ്! കളിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, 80 ഓവര്‍, പകല്‍ ചുവന്ന പന്ത്, രാത്രി വെള്ള പന്ത്

ടെസ്റ്റ്, എകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകള്‍ക്കുശേഷം ക്രിക്കറ്റില്‍ പുതിയതായി ആവിഷ്‌കരിച്ച ‘ടെസ്റ്റ് ട്വന്റി’ എന്ന ഫോര്‍മാറ്റിന്റെ ആദ്യ ടൂര്‍ണമെന്റ് നവംബര്‍ 14 മുതല്‍ 29 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരത്തില്‍ ഇരുടീമുകളുടെയും ആകെ സ്‌കോര്‍ കണക്കാക്കിയാകും വിജയിയെ നിശ്ചയിക്കുക. ക്രിക്കറ്റിലെ നാലാമത്തെ ഫോര്‍മാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13നും 21നും ഇടയില്‍ പ്രായമുള്ള 160 കളിക്കാര്‍ മാറ്റുരയ്ക്കും. Read More…

Sports

കളിക്കിടയില്‍ റെഡ് കാര്‍ഡ് കാണിച്ചു, റഫറിയുടെ മുഖത്തടിച്ചു; അർജന്റീനിയൻ ഫുട്ബോൾ താരം അറസ്റ്റിൽ! വീഡിയോ

അർജന്റീനയിലെ സാൻലൊറെൻസിന ലീഗിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ കളിക്കാരൻ റഫറിയുടെ മുഖത്തടിച്ച സംഭവം ഞെട്ടലുളവാക്കി. ഇടിയുടെ ആഘാതത്തിൽ റഫറി മൈതാനത്ത് നിലത്തുവീണു. സംഭവത്തിന് പിന്നാലെ കളിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാപ്പിറ്റൻ ബെർമുഡെസിൽ ബാരിയോ ക്വിന്റയും സാന്റാ കാറ്റലീനയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. റെഡ് കാർഡ് ലഭിച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടതോടെ ബാരിയോ ക്വിന്റയുടെ 35-കാരനായ കളിക്കാരൻ റഫറിയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടന്ന് Read More…

Sports

‘അമ്പോ… എന്തൊരടി.. ! ‘സിക്സർ മാജിക്’ സ്റ്റേഡിയത്തിന് പുറത്തേയ്ക്ക്; ഇന്ത്യൻ പേസറെ പറത്തി വിട്ട് മിച്ചൽ മാർഷ്!- വീഡിയോ

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന ഐപിഎൽ 2026 മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓപ്പണർ മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 32 പന്തിൽ നിന്ന് 40 റൺസാണ് മാർഷ് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഇതിൽ ഒരു സിക്സർ സ്റ്റേഡിയത്തിന് പുറത്തേക്കാണ് പോയത്. ലഖ്‌നൗ ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ കൂറ്റൻ സിക്സർ പിറന്നത്. വെറ്ററൻ ഇന്ത്യൻ പേസർ Read More…