മരണപ്പെട്ട മുൻ മോഡലായ ട്വിഷാ ശർമ്മയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭർതൃമാതാവ് ഗിരിബാല സിംഗ് വീണ്ടും രംഗത്ത്. ട്വിഷാ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ഇരട്ട വ്യക്തിത്വമുള്ള ആളായിരുന്നുവെന്നുമാണ് ഇവരുടെ പുതിയ വാദം. എന്നാൽ ഇത് ട്വിഷായുടെ പേര് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കുടുംബം ആരോപിക്കുന്നു. മരണപ്പെട്ട 31-കാരിയായ ട്വിഷാ ശർമ്മയ്‌ക്കെതിരെ മുൻ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് ചൊവ്വാഴ്ചയാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. ട്വിഷാ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ‘ഇരട്ട വ്യക്തിത്വം’ പ്രകടിപ്പിച്ചിരുന്നതായും മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ Read More…

