മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഉച്ചഭക്ഷണത്തിന് ചീരക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. 25 വയസ്സുകാരിയായ ഷീലാബായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചീരയുമായി വീട്ടിലെത്തിയ സുനിലിനോട്, ഭക്ഷണം നേരത്തെ പാകം ചെയ്തതിനാൽ ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്ന് ഷീല പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ വഴക്കിനിടെ സുനിൽ ഷീലയെ മുടിയിൽ പിടിച്ചു വലിച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോകുകയും കോടാലി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയുമായിരുന്നു. ഷീല സംഭവസ്ഥലത്ത് തന്നെ Read More…

