ഒരു പുരുഷന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയേയും പ്രതിഫലിപ്പിക്കുന്നതാണ് അയാളുടെ ബീജത്തിന്റെ ഗുണനിലവാരമെന്ന് പുതിയ കണ്ടെത്തല്‍. ഗുണമേന്മയുള്ള ബീജമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ കാലം ജീവിക്കുന്നതെന്നാണ് പഠനം. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശേഷി വര്‍ധിക്കുമെന്നും ഇതുവഴി കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. 1965 നും 2015 നും ഇടയിൽ പഠനത്തിൽ പങ്കെടുത്ത 80,000 പുരുഷന്മാരിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഗവേഷണ റിപ്പോര്‍ട്ട്. ഓരോ സ്ഖലനത്തിലും 120 ദശലക്ഷത്തിലധികം ബീജം ഉത്പാദിപ്പിക്കുന്നവർ 5 Read More…
Tag: Sperm
കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ? പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണം
ഒരു കുഞ്ഞിനായുള്ള തയാറെടുപ്പിലാണോ നിങ്ങള്‍, എങ്കില്‍ സ്ത്രീ മാത്രമല്ല പുരുഷന്മാരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പോഷകങ്ങളടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നതോടൊപ്പം മദ്യം, കഫീന്‍, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കുന്നത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടിയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം…..
‘കൃത്രിമ ഗര്‍ഭധാരണിന് സ്വന്തം ബീജം ഡോക്ടര്‍ എന്നില്‍ കുത്തിവച്ചു; മകള്‍ക്ക് 16 അര്‍ധ സഹോദരങ്ങള്‍’
വാഷിങ്ടന്‍: കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കെതിരേ പരാതിയുമായി ചികിത്സ സ്വീകരിച്ച സ്ത്രീ രംഗത്ത്. ഡോക്ടര്‍ സ്വന്തം ബീജം തന്നില്‍ കുത്തിവെച്ചെന്ന പരാതിയുമായി യുഎസിലെ ഇദാഹോയില്‍ നിന്നുള്ള ഷാരോണ്‍ ഹായേസ് എന്ന 67 വയസ്സുകാരിയാണ് രംഗത്ത് വന്നിരിക്കുന്നത്. 34 വര്‍ഷം മുന്‍പത്തെ സംഭവത്തില്‍ വാഷിംഗ്ടണില്‍ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഡേവിഡ് ആര്‍. ക്‌ളേപൂളിനെതിരേയാണ് പരാതി. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ കുഞ്ഞുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് 1989ല്‍ വന്ധ്യതാ ചികിത്സയ്ക്കായി ഡോക്ടറുടെ ചികിത്സ തേടി ഷാരോണും ഭര്‍ത്താവും എത്തിയിരുന്നു. അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു Read More…