ഇന്ത്യക്കാരുടെ ഉപഭോഗരീതിയെയും അതിനായി ചെലവഴിക്കുന്ന പണത്തെക്കുറിച്ചുമുള്ള പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ പൊതുജനാരോഗ്യത്തെ സംബന്ധിച്ച മുന്നറിയിപ്പായി മാറുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന സംസ്കരിച്ച ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വേണ്ടി ഇന്ത്യക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം .രംംത്ത2023-24ല്‍ ഗ്രാമീണ ഇന്ത്യ തങ്ങളുടെ പ്രതിമാസ ബജറ്റിന്റെ 9.84 ശതമാനം പാനീയങ്ങള്‍ക്കും സംസ്കരിച്ച ഭക്ഷണത്തിനുമായി ചെലവഴിച്ചതായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ കാണിക്കുന്നു. ഇത് ഇന്ത്യയിലെ നഗരങ്ങളില്‍ 11.09 ശതമാനമാണ്. ഗ്രാമീണ, നഗര Read More…