ഭിന്നശേഷിക്കാരനായ തന്റെ ഭര്‍ത്താവിനെ ഓഫീസിലെത്തി മര്‍ദിച്ച് ഭാര്യ. ചെന്നൈയില്‍ കഴിഞ്ഞ ജൂണ്‍ പത്തിന് നടന്ന സംഭവത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സെന്തില്‍ നാഥന് എന്നയാളെയാണ് ഭാര്യ മാരാമണിയാണ് മര്‍ദിച്ചത്. ഓഫീസിലെത്തി ആദ്യം സെന്തില്‍ നാഥനുമായും സഹപ്രവര്‍ത്തകരുമായും യുവതി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെയാണ് മര്‍ദനം ആരംഭിച്ചത്. തടയാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെ ഓഫീസിലിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് യുവതി എറിയുകയും ചെയ്യുന്നുണ്ടായിരുന്നു. മര്‍ദനം കടുത്തതോടെ സെന്തിലിന്റെ സഹപ്രവര്‍ത്തകര്‍ യുവതിയെ തിരിച്ചും മര്‍ദിച്ചു. ഒടുവില്‍ ഓഫീസിലുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് യുവതിയെ പുറത്താക്കുകയായിരുന്നു. Read More…

