പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ എന്ന കഥാപാത്രം. ഡിസ്‌നിലാന്‍ഡ് റൈഡിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയായി ആരംഭിച്ച ഈ പരമ്പര അഞ്ച് സിനിമകളായാണ് പുറത്ത് വന്നത്. ബോക്സ് ഓഫീസില്‍ ഏകദേശം 4.5 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. റീബൂട്ട് എന്ന നിലയില്‍ ആറാമത്തെ ചിത്രം ഒരുങ്ങുന്നതിനാല്‍, ഡെപ്പ് അതിന്റെ ഭാഗമാകുമോ എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. ജോണി ഡെപ്പ് പൈറേറ്റ്‌സ് ഓഫ് കരീബിയനിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് നിര്‍മ്മാതാവ് ജെറി Read More…