യൂട്യൂബ് കൊണ്ടന്റ് ക്രിയേറ്ററായ സൗരവ് ജോഷി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കൂട്ടം സ്കൂൾ കുട്ടികൾക്കായി ഒരു വിമാനം മുഴുവനായി ബുക്ക് ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ആദ്യത്തെ വിമാനയാത്രാ അനുഭവമായിരുന്നു ഇത്. സൗരവും ഭാര്യ അവന്തികയും ചേർന്നാണ് കുട്ടികളുടെ ഈ പ്രത്യേക ദിനത്തിന്റെ വിശേഷങ്ങൾ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവെച്ചത്. ഹൽദ്വാനിയിലെ സൗരവിന്റെ വീട്ടിലേക്ക് കുട്ടികളുമായി ബസ് എത്തുന്നതോടെയാണ് വ്ലോഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് എല്ലാവരും പന്ത്നഗർ എയർപോർട്ടിലേക്ക് തിരിച്ചു. ഇൻഡിഗോയുടെ Read More…

