ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വെടിനിര്‍ത്തലിനുശേഷവുംവീണ്ടും രൂക്ഷമായിരിക്കുകയാണ്. രാജ്യസുരക്ഷ്‌ക്കായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് രാജ്യത്തിന്റെ വിവിധ സേനാവിഭാഗങ്ങള്‍ . ഇപ്പോഴിതാ വിവാഹം കഴിഞ്ഞു അടുത്തദിവസം തിരികെ ജോലിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് ഒരു സൈനികൻ. മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് റാത്തോഡ് എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായത്. ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു. വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ Read More…