ആർ.ഡി.എക്സിന്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത് ,( ചതുർമുഖം) ഫാന്റം പ്രവീൺ (ഉദാഹരണം സുജാത ) പ്രശോഭ് വിജയൻ(അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി, ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. Read More…