Oddly News

കുട്ടികൾക്ക് പേരിടണോ? സർക്കാർ തരുന്ന ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കാം? രാജസ്ഥാനിലെ പുതിയ ഉത്തരവും വിവാദവും!

‘പേരിൽ എന്തിരിക്കുന്നു?’ എന്ന് പണ്ട് വില്യം ഷേക്സ്പിയർ ചോദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വീടുകളിൽ കുട്ടികൾക്കിടുന്ന ചെല്ലപ്പേരുകളെക്കുറിച്ചും പേരിടൽ ചടങ്ങുകളെക്കുറിച്ചും അദ്ദേഹം അറിഞ്ഞിരുന്നെങ്കിൽ ആ ചോദ്യം എഴുതിയ താൾ തന്നെ അദ്ദേഹം കീറിക്കളയുമായിരുന്നു. ഇത്തവണ ചർച്ചയായിരിക്കുന്നത് വിദേശ സംസ്കാരങ്ങളിൽ നിന്നോ പോപ്പ് സംസ്കാരത്തിൽ നിന്നോ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്കിടുന്ന ആധുനിക പേരുകളല്ല, മറിച്ച് മുതിർന്നുകഴിഞ്ഞാലും ഔദ്യോഗിക രേഖകളിൽ വരെ ഒപ്പം കൂടുന്ന ചില വിചിത്രമായ ചെല്ലപ്പേരുകളാണ് (Nicknames). രാജസ്ഥാനിൽ നിന്നുള്ള വാർത്തകളാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാതാപിതാക്കൾ സർക്കാർ Read More…

Oddly News

‘രക്തം വാർന്ന് മരിക്കാൻ കിടക്കുന്ന ഭാര്യയ്ക്ക് രക്തം നൽകാൻപോലും വിസമ്മതിക്കുന്ന ഭർത്താവ്’- തുറന്നുപറഞ്ഞ് ഡോക്ടർ- വീഡിയോ

മെഡിക്കൽ ഇന്റേൺ ഡോക്ടർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ച ഹൃദയഭേദകമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നിൽ കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന മൂന്ന് പ്രധാന ആശുപത്രി അനുഭവങ്ങളെക്കുറിച്ചാണ് ഡോ. തനയ് മിശ്ര എന്ന യുവാവ് തുറന്നുപറഞ്ഞത്. കഠിനമായ രോഗാവസ്ഥയിലുള്ള തങ്ങളുടെ ഭാര്യമാരെ ആശുപത്രിയിൽ എത്തിക്കുന്ന ചില പുരുഷന്മാരുടെ സ്ത്രീവിരുദ്ധമായ പെരുമാറ്റമാണ് ഇതിൽ ആദ്യത്തേത്. ഭാര്യമാരെ ആശുപത്രിയിൽ കൊണ്ടുവരുന്നത് അവരോട് ചെയ്യുന്ന എന്തോ വലിയ ഉപകാരമാണെന്ന രീതിയിലാണ് ഇത്തരക്കാർ പെരുമാറുന്നത്. തങ്ങൾ ജോലിക്ക് പോകാൻ പറ്റാത്തതിനെക്കുറിച്ചും വീട്ടിൽ ആർക്കും Read More…