ശ്രദ്ധനേടാന്‍ നോട്ടുകെട്ടുകള്‍ കത്തിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറെ നെറ്റിസണ്‍മാര്‍ എയറില്‍ നിര്‍ത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സറാണ് കെട്ടുകണക്കിന് ഡോളറുകള്‍ നെരിപ്പോടിലേക്ക് ഇടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. ഫെഡോര്‍ ബല്‍വനോവിച്ച് എന്നയാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കറുത്ത വസ്ത്രം ധരിച്ച് ഒരാള്‍ നെരിപ്പോടിലേക്ക് പണക്കെട്ടുകള്‍ എറിയുന്നതാണ് ദൃശ്യം. ‘ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഭാഗ്യം നേരുന്നു’ എന്ന അടിക്കുറിപ്പോടെ ബല്‍വനോവിച്ച് ഒരാഴ്ച മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ആയിരുന്നു ഇത്. Read More…