Oddly News

‘ഇതൊക്കെയെന്ത്? ’ കയ്യിൽ കൂറ്റൻ മലമ്പാമ്പിനെ ചുറ്റി യുവാവിന്റെ സ്കൂട്ടർ യാത്ര! വീഡിയോ

ഹൈദരാബാദിലെ ഒരു ഐടി കമ്പനിക്ക് പുറത്ത് പ്രത്യക്ഷപ്പെട്ട കൂറ്റൻ മലമ്പാമ്പിനെ വെറും കൈകൊണ്ട് പിടികൂടിയ സോഫ്റ്റ്‌വെയർ ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഈ അപൂർവ്വ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ പ്രചരിച്ചു. പാമ്പിന്റെ അടുത്തേക്ക് ചെല്ലുന്നയാൾ അതിനെ കൈയിലെടുക്കുന്നതും, മലമ്പാമ്പ് അയാളുടെ കൈയിൽ ചുറ്റിക്കയറുന്നതും വീഡിയോയിൽ കാണാം. തുടർന്ന് നടന്ന കാര്യങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. പാമ്പിനെ കൈയിൽ ചുറ്റിയ നിലയിൽ തന്നെ അയാൾ ഒരു സ്കൂട്ടറിൽ കയറി ഇരിക്കുകയും വണ്ടി ഓടിച്ചു പോവുകയും ചെയ്തു. Read More…

Celebrity

ചേരയ്ക്ക് അറിയാ​മോ ഇത് ഷാരൂഖ് ഖാന്റെ വീടാണെന്ന്? ‘മന്നത്തിൽ’ നിന്ന് എട്ടടി നീളമുള്ള പാമ്പിനെ പിടികൂടി

ഓഗസ്റ്റ് 17-ന് വൈകുന്നേരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ന്റെ പൂന്തോട്ടത്തിലുള്ള ഷെഡിന് അടിയിൽ രണ്ട് പാമ്പുകളെ കണ്ടെത്തി. തുടർന്ന് പാമ്പ് പിടുത്തക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ തിരച്ചിൽ നടത്തി. ബാന്ദ്ര വെസ്റ്റിലുള്ള ബംഗ്ലാവിൽ രാത്രി എട്ട് മണിയോടെയാണ് പാമ്പുകളെ കണ്ടത്. ഇതിനെത്തുടർന്ന് പാമ്പ് പിടുത്തക്കാരനായ വിക്കി ദുബെയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിക്കി ദുബെ വനംവകുപ്പ് റൗണ്ട് ഓഫീസർ ദീപക് ദാദാ ഗെയ്ക്‌വാദിനെയും ഠാണെയിലെ മുംബൈ റേഞ്ച് ഓഫീസ് കൺട്രോളറെയും കാര്യങ്ങൾ ധരിപ്പിച്ചു. പൂന്തോട്ടത്തിലുണ്ടായിരുന്ന പാമ്പുകളിൽ Read More…