പാമ്പുകളെ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ അരുമകളായി വളർത്തുന്നവരും ഇവയുമായി അടുത്തിടപഴകുന്ന ആളുകളുമുണ്ട്. എന്നാൽ വളരെയധികം റിസ്കുകൾ നിറഞ്ഞ ഇത്തരം സമ്പർക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകാനും കാണികൾക്ക് മുന്നിൽ ആളാകാനും വേണ്ടി പാമ്പുകളുമായി സമ്പർക്കം പുലർത്തി പണിവാരി കൂട്ടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഏതായാലും അത്തരത്തിൽ വെറുതെ ഒരു വിനോദത്തിനായി പാമ്പിനെ പ്രകോപിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…