Oddly News

യുദ്ധത്തില്‍ രണ്ടുരാജ്യങ്ങള്‍ക്കായി വെട്ടിമുറിക്കപ്പെട്ട നഗരം; 78 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നു…!

രണ്ടാം ലോകമഹായുദ്ധകാലത്ത് രണ്ടായി വിഭജിക്കപ്പെട്ട ഒരു നഗരം 78 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു. ഇറ്റലിക്കും സ്ലോവേനിയയ്ക്കും ഇടയിലെ ‘ഗോറിസിയ’ പട്ടണമാണ് വീണ്ടും വരുന്നത്. ഇറ്റലിക്കും സ്ലോവേനിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന നഗരം 1947 ലാണ് രണ്ടു രാജ്യങ്ങള്‍ക്കുമായി വിഭജിക്കപ്പെട്ടത്. 2025-ല്‍, രണ്ട് നഗരങ്ങളും ആദ്യത്തെ അന്തര്‍ദേശീയ യൂറോപ്യന്‍ സാംസ്‌കാരിക തലസ്ഥാനമായി വീണ്ടും ഒന്നിക്കും. 30,000 ജനസംഖ്യയുള്ള സ്ലോവേനിയയിലെ മനോഹരമായ ആസൂത്രിത മോഡേണിസ്റ്റ് പട്ടണമായ നോവാ ഗോറിക്കയും ഇറ്റലിയുടെ ഭാഗമായി മാറിയ ഗോറിസിയയുമാണ് വീണ്ടും പഴയത് പോലെ ഒന്നിക്കുന്നത്. Read More…