നമ്മുടെ ശരീരത്തിലെ ഓരോ ആരോഗ്യപ്രശ്നവും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ഉറക്കത്തെ വല്ലാതെ തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ എന്ന അവസ്ഥ ഹൃദയാരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തുടർച്ചയായി തടസ്സപ്പെടുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. തൊണ്ടയിലെ പേശികളും മൃദുവായ കോശങ്ങളും അയഞ്ഞ് ശ്വാസതടസ്സം ഉണ്ടാകുന്നതാണ് ഇതിൽ ഏറ്റവും സാധാരണമായി കാണുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ. ഉറക്കത്തിലെ ഉച്ചത്തിലുള്ള കൂർക്കംവലി, ശ്വാസം മുട്ടൽ, ഉറക്കത്തിനിടയിലെ ശ്വാസം നിലയ്ക്കൽ, രാവിലെയുള്ള തലവേദന, വായ ഉണങ്ങിപ്പോകുക, ശ്രദ്ധക്കുറവ്, പകൽ Read More…

